10.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 7100mah ബാറ്ററിയിൽ റിയൽമി പുറത്തിറക്കുന്നു ?

10.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 7100mah ബാറ്ററിയിൽ റിയൽമി പുറത്തിറക്കുന്നു ?
HIGHLIGHTS

റിയൽമിയുടെ പുതിയ ടാബ്‌ലറ്റുകൾ ഇതാ വിപണിയിൽ എത്തുന്നു

10.4-inch AMOLED ഡിസ്‌പ്ലേയിലാണ് എത്തുന്നത് എന്നാണ് സൂചനകൾ

കൂടാതെ 7,100 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്

റിയൽമിയുടെ ആദ്യത്തെ ലാപ്ടോപ്പുകൾക്ക് പിന്നാലെ ഇതാ റിയൽമിയുടെ ആദ്യത്തെ ടാബ്ലെറ്റുകളും വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .വരും മാസ്സങ്ങളിൽ ഈ ടാബ് ലെറ്റുകൾ വിപണയിൽ പ്രതീക്ഷിക്കാം .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക 10.4 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് .അതുപോലെ തന്നെ 7,100 mAhന്റെ ബാറ്ററി ലൈഫും ഈ ടാബ് ലെറ്റുകൾക്ക് ഉണ്ടാകും എന്നാണ് സൂചനകൾ .

11 മണിക്കൂർ ബാറ്ററി ലൈഫിൽ റിയൽമിയുടെ ആദ്യത്തെ ലാപ്ടോപ്പുകൾ പുറത്തിറക്കി

റിയൽമിയുടെ പുതിയ ലാപ്‌ടോപ്പുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .റിയൽമിയുടെ ബുക്ക് സ്ലിം മോഡലുകളാണ് ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ നല്കികൊണ്ടുതന്നെയാണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതിൽ ഏറ്റവും ആദ്യം തന്നെ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .2K ഡിസ്‌പ്ലേയിലാണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 14 ഇഞ്ചിന്റെ IPS 2K ഡിസ്‌പ്ലേയിലാണ് ഈ ലാപ്‌ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2,160×1,440 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ 11th Gen Intel Core i5-1135G7 CPU പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഗെയിമിങ്ങിനും അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണിത് .Intel Iris Xe ഗ്രാഫിക്സ് സപ്പോർട്ട് ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .മറ്റു ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 8 ജിബിയുടെ LPDDR4x റാം കൂടാതെ 512GBയുടെ സ്റ്റോറേജിലും വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .

Wi-Fi 6, Bluetooth,കൂടാതെ ഒരു  USB 3.2 Gen 2 Type-C പോർട്ട് ,ഒരു  USB-A 3.1 Gen 1 പോർട്ട് , തണ്ടർ ബോൾട്ട് 4 പോർട്ട് എന്നിവ മറ്റു സവിശേഷതകളാണ് .54Whബാറ്ററി ലൈഫും ഈ ലാപ്‌ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട് .11 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ 46,999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo