ഇന്ത്യൻ വിപണി കൈയ്യടക്കാൻ റിയൽമിയുടെ ആദ്യത്തെ റിയൽമി പാഡ് എത്തുന്നു
Realme Pad ഇന്ത്യൻ വിപണിയിൽ ഇതാ സെപ്റ്റംബർ 9 നു പുറത്തിറങ്ങുന്നു
10.4-inch WUXGA+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ എത്തുന്നത്
അന്ന് തന്നെയാണ് Realme 8i, 8s എന്നി സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത്
റിയൽമിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .റിയൽമിയുടെ 8ഐ ,റിയൽമി 8എസ് ,റിയൽമിയുടെ പാഡ് കൂടാതെ ബ്ലൂടൂത്ത് സ്പീക്കറുകൾ എന്നിവയാണ് സെപ്റ്റംബർ 9നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .സ്മാർട്ട് ഫോണുകളുടെ ഫോട്ടോകളും മറ്റു നേരത്തെ തന്നെ ലീക്ക് ആയിരുന്നു .എന്നാൽ ഇപ്പോൾ Realme Pad മോഡലുകളും ഫോട്ടോകളും മറ്റും എത്തിയിരിക്കുന്നു .10.4-inch WUXGA+ ഡിസ്‌പ്ലേയിലാണ് ഈ Realme Pad വിയണിയിൽ എത്തുന്നത് .
REALME 8I LEAKED SPECIFICATIONS
ഡിസ്‌പ്ലേയുടെ ലീക്ക് ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.59 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G96 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
അങ്ങനെ എത്തുകയാണെങ്കിൽ Helio G96 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോണുകൾ കൂടിയാണ് റിയൽമിയുടെ 8ഐ സ്മാർട്ട് ഫോണുകൾ . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വരെ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .
ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റെൻഡറുകൾ സൂചിപ്പിക്കുന്നത് . റെൻഡറുകൾ പ്രകാരം 50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ടാകും .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .
Immerse yourself in an #UltraSlimRealFun experience with the stunning display on the #realmePad.
Its 26.31cm WUXGA+ Display and ultra slim bezels offer more screen space for enhanced entertainment and productivity.
Launching at 12:30 PM, 9th September.https://t.co/tvAcrKFpce pic.twitter.com/c8p6S8jekz
— realme TechLife (@realmeTechLife) September 5, 2021