ഏപ്രിൽ 15ന് Realme 3 വ്യത്യസ്ത ഉപകരണങ്ങളാണ് ലോഞ്ച് ചെയ്തത്
8360mAh ബാറ്ററി കപ്പാസിറ്റിയുള്ള Realme Pad 2 വൈ-ഫൈ വേരിയന്റ് കമ്പനി പുറത്തിറക്കി
33W ഫാസ്റ്റ് ചാർജിങ്ങും 2K LCD സ്‌ക്രീനുമുള്ള ടാബാണിത്
8360mAh ബാറ്ററി കപ്പാസിറ്റിയുള്ള Realme Pad 2 ഇന്ത്യയിലെത്തി. Realme P1 സീരീസിനൊപ്പമാണ് റിയൽമിയുടെ പുതിയ Tablet വന്നിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ്ങും 2K LCD സ്‌ക്രീനുമുള്ള ടാബാണിത്.
Realme Pad 2
ഏപ്രിൽ 15ന് റിയൽമി 3 വ്യത്യസ്ത ഉപകരണങ്ങളാണ് ലോഞ്ച് ചെയ്തത്. റിയൽമി P1 സീരീസിലുള്ള ഫോണുകൾ കമ്പനി പുറത്തിറക്കി. ഒപ്പം 1,499 രൂപയ്ക്ക് റിയൽമി ബഡ്സ് T110 ഇയർപോഡും ലോഞ്ച് ചെയ്തു. ഇതിനൊപ്പമാണ് കമ്പനി Wi-fi Variant ടാബ്ലെറ്റും അവതരിപ്പിച്ചിട്ടുള്ളതും. 20,000 രൂപയ്ക്ക് താഴെയാണ് Realme Pad 2-ന്റെ വില.
Realme Pad 2 സ്പെസിഫിക്കേഷൻ
120Hz വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള ടാബ്ലെറ്റാണിത്. ഈ ടാബിന് 11.5 ഇഞ്ച് 2K LCD സ്‌ക്രീനാണുള്ളത്. 450 nits വരെ പീക്ക് ബ്രൈറ്റ്നെസ്സ് റിയൽമി പാഡ് 2ൽ ലഭിക്കും. മീഡിയാടെക് ഹീലിയോ G99 SoC ചിപ്സെറ്റാണ് പാഡ് 2ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗൗളിംഗ് സ്‌പൈസ് ഡിസൈനാണ് പാഡ്2ൽ അവതരിപ്പിച്ചിരിക്കുന്നത്.
7.2mm സ്ലീക്ക് മെറ്റൽ ബോഡിയാണ് റിയൽമി പാഡ് 2ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് 33W SuperVOOC ഫാസ്റ്റ് ചാർജിങ് ഫീച്ചർ ഇതിലുണ്ട്. ഈ ടാബ്ലെറ്റിന് 8360mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.
realme Pad 2 സവിശേഷതകൾ
റിയൽമി യുഐ 4.0 ഉള്ള ആൻഡ്രോയിഡ് 13 OS ആണ് റിയൽമി പാഡ് 2ൽ നൽകിയിട്ടുള്ളത്. ഫുൾ HD വീഡിയോ റെക്കോർഡിങ്ങുള്ള ക്യാമറയാണ് ടാബിലുള്ളത്. ഇതിൽ 8 മെഗാപിക്സൽ പിൻ ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. ടാബ്ലൈറ്റിൽ 8 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയുണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് റിയൽമി വൈ-ഫൈ വേരിയന്റ് ടാബിലുള്ളത്. യുഎസ്ബി ടൈപ്പ്-സി ഓഡിയോ ഫീച്ചർ ഇതിലുണ്ട്. ഡോൾബി അറ്റ്‌മോസ്, ക്വാഡ് സ്പീക്കറുകൾ റിയൽമി ടാബിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Wi-Fi 802.11 ac ഫീച്ചറും ബ്ലൂടൂത്ത് 5.3യും പാഡ് 2ലുണ്ട്. ഇത് USB ടൈപ്പ്-സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇമാജിനേഷൻ ഗ്രേ, ഇൻസ്പിരേഷൻ ഗ്രീൻ നിറങ്ങളിൽ ടാബ് ലഭിക്കും.
വിലയും വിൽപ്പനയും
6GB + 128GB സ്റ്റോറേജുള്ള ടാബ്ലെറ്റാണിത്. ഇതിന് 24,999 രൂപയാണ് വിലയാകുന്നത്. എന്നാൽ ഇന്ത്യയിൽ 17,999 രൂപയ്ക്ക് വിൽക്കും. ഫ്ലിപ്കാർട്ട് വഴി റിയൽമി പാഡ് 2 പർച്ചേസ് ചെയ്യാം. realme.com, റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഇത് ലഭ്യമാകും.
Gather your list for the perfect tablet and see #realmePad2 fit them all! 💯
— realme (@realmeIndia) April 15, 2024
Get ready to shop the screen with the first sale starting on 19th April
Know more: https://t.co/Lrf9XgkJJM pic.twitter.com/T6XYgjGjMe
READ MORE: മെഗാസ്റ്റാറിന്റെ മാസ് Turbo പോലെ iQoo Z സീരീസിലും Turbo വേർഷൻ, വിപണി പിടിക്കുമോ? Tech News
ഏപ്രിൽ 19 മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. ആദ്യ സെയിലിൽ 2000 രൂപയുടെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ ആദ്യത്തെ വിൽപ്പനയിൽ 15,999 രൂപയ്ക്ക് സ്വന്തമാക്കാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile