Realme Narzo 60 Series Pre-Booking: Realme Narzo 60 സീരീസ് പ്രീ-ബുക്കിംഗ് ഉടൻ ആരംഭിക്കും

Realme Narzo 60 Series Pre-Booking: Realme Narzo 60 സീരീസ് പ്രീ-ബുക്കിംഗ് ഉടൻ ആരംഭിക്കും
HIGHLIGHTS

ജൂലൈ 6 ന് ആമസോൺ, റിയൽമി വെബ്‌സൈറ്റുകൾ വഴി പ്രീ-ബുക്കിംഗ് ആരംഭിക്കും

Realme Narzo 60 സീരീസ് ജൂലൈ 6 ന് ഇന്ത്യയിൽ അവതരിപ്പിക്കും

Realme Narzo 60 സീരീസ് ജൂലൈ 6 ന് ഇന്ത്യയിൽ അവതരിപ്പിക്കും. രണ്ട് സ്മാർട്ട്ഫോണുകളാണ് Realme Narzo 60 സീരീസിൽ വരുന്നത്. Narzo 60 Pro, Vanilla Narzo 60 എന്നിവയാണ് ഈ രണ്ട് സ്മാർട്ട്ഫോണുകൾ. നാർസോ 60 സീരീസിൽ കർവ്ഡ് ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുക  എന്നാണ് അവകാശപ്പെടുന്നത്.

Realme Narzo 60 സീരീസ് റാം, സ്റ്റോറേജ്

നാർസോ 60 സീരീസ് 12 ജിബി റാമും 1 ടിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച മൾട്ടിടാസ്കിംഗിനായി നാർസോ 60 സീരിസിൽ 12GB  വെർച്വൽ റാം സപ്പോർട്ടും ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

Realme Narzo 60 സീരീസ് പ്രീ-ബുക്കിംഗ് പ്രഖ്യാപിച്ചു

ഇന്ത്യയിലെ പ്രീ-ബുക്കിംഗ് ജൂലൈ 6 ന് ആമസോൺ, റിയൽമി വെബ്‌സൈറ്റുകൾ വഴി ആരംഭിക്കും.Narzo 60 സീരീസ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 1,500 രൂപ വരെ കിഴിവ് ലഭിക്കും. കൂടാതെ, നിങ്ങൾ Narzo 60 സീരീസ് ഫോണുകളിൽ ഏതെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ,  ആറ് മാസത്തെ വിപുലീകൃത വാറന്റി ലഭിക്കും. Realme Narzo 60 5G സവിശേഷതകൾ (പ്രതീക്ഷിക്കുന്നത്) താഴെ കൊടുക്കുന്നത് 

Realme Narzo 60 സീരീസ് ഡിസ്‌പ്ലേ

6.43-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 90Hz പുതുക്കൽ നിരക്ക്, ഫുൾ HD+ 2400 x 1080 പിക്‌സൽ റെസലൂഷൻ, 180Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 1000Hz തൽക്ഷണ ടച്ച് സാംപ്ലിംഗ് നിരക്ക്, 1000 nits വരെ പീക്ക് തെളിച്ചം എന്നിവയാണ് ഡിസ്‌പ്ലേയിൽ കാണുമെന്നു പ്രതീക്ഷക്കുന്നത്.

Realme Narzo 60 സീരീസ് പ്രോസസ്സർ

മീഡിയടെക് ഡൈമൻസിറ്റി 6020 7nm SoC, മാലി-G57 MC2 GPU സ്മാർട്ട്‌ഫോണുകൾ പ്രവർത്തിക്കുന്നത്.

Realme Narzo 60 സീരീസ് ഒഎസ് 

ആൻഡ്രോയിഡ് 13.ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത് 

Realme Narzo 60 സീരീസ് ക്യാമറ 

108MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ലെൻസും ഫോണിലുണ്ട്.  സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറ സെൻസർ ഉണ്ട് .

Realme Narzo 60 സീരീസ് ബാറ്ററി 

33W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയുണ്ട്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo