Realme GT Neo 3Tയുടെ അടിസ്ഥാന വേരിയന്റിന്റെ വില 34,999 രൂപ ആണ്. ഫ്ലിപ്പ്കാർട്ടിൽ ഇത് 29,999 രൂപയ്ക്ക് ലഭിക്കും. എന്നിരുന്നാലും 5000 രൂപ ബാങ്ക് ഓഫർ ഉപയോഗിച്ച് 24,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാം. മറ്റ് ചില ഓഫറുകളും ഉണ്ട്.
Realme GT Neo 3T യുടെ 6+128GB മോഡൽ നിലവിൽ 29,999 രൂപയാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 5000 രൂപ അധിക കിഴിവ് ലഭിക്കും, ഇത് ഫലപ്രദമായ വില 24,999 രൂപ ആക്കും. കാർഡ് പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്ന സമയത്ത് ചെക്ക്ഔട്ടിൽ നിങ്ങളുടെ ബാങ്ക് കാർഡ് യോഗ്യമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നോ-കോസ്റ്റ് ഇഎംഐ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ 5% ക്യാഷ്ബാക്ക്, 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ എന്നിങ്ങനെയുള്ള മറ്റ് ഓഫറുകളും ഉണ്ട്.
ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 29,999 രൂപ.
8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 31,999 രൂപയും,
8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 33,999 രൂപയുമാണ്.
ഷേഡ് ബ്ലാക്ക്, ഡാഷ് യെല്ലോ, ഡ്രിഫ്റ്റിംഗ് വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 7000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.
റിയൽമി ജിടി നിയോ 3ടി ഫോണുകൾ 120Hz റിഫ്രഷ് റേറ്റോട് കൂടിയ 6.62 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോട് കൂടിയ അമോലെഡ് ഡിസ്പ്ലേ പാനൽ ഫോണിന് ഉള്ളത്. ഇൻഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഫോണിന് ഉണ്ട്. ഫോണിന്റെ റെസൊല്യൂഷൻ 2400 x 1080 പിക്സൽസും, ടച്ച് സംബ്ലിങ് റേറ്റ് 360Hz ആണ്. ഫോണിന്റെ പീക്ക് ബ്രെറ്റ്നസ്സ് 1,300 നിറ്റ്‌സാണ്. ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജി ആണ്. റിയൽ മി യൂസർ ഇന്റർഫേസ് 3.0 ഓട് കൂടിയ ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന് ഉള്ളത്.
ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 119-ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 4 സെന്റിമീറ്റർ മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. 80 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്.