വില !! വിപണിയിലെ കീഴടക്കാൻ റിയൽമിയുടെ ആദ്യത്തെ ലാപ്ടോപ്പ് എത്തി
റിയൽമിയുടെ ആദ്യത്തെ ലാപ്‌ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നു
11th Gen Intel Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്
റിയൽമിയുടെ പുതിയ ലാപ്‌ടോപ്പുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .റിയൽമിയുടെ ബുക്ക് സ്ലിം മോഡലുകളാണ് ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ നല്കികൊണ്ടുതന്നെയാണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതിൽ ഏറ്റവും ആദ്യം തന്നെ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .2K ഡിസ്‌പ്ലേയിലാണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .
Realme Book Slim
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 14 ഇഞ്ചിന്റെ IPS 2K ഡിസ്‌പ്ലേയിലാണ് ഈ ലാപ്‌ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2,160×1,440 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ 11th Gen Intel Core i5-1135G7 CPU പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ഗെയിമിങ്ങിനും അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണിത് .Intel Iris Xe ഗ്രാഫിക്സ് സപ്പോർട്ട് ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .മറ്റു ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 8 ജിബിയുടെ LPDDR4x റാം കൂടാതെ 512GBയുടെ സ്റ്റോറേജിലും വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .
Wi-Fi 6, Bluetooth,കൂടാതെ ഒരു USB 3.2 Gen 2 Type-C പോർട്ട് ,ഒരു USB-A 3.1 Gen 1 പോർട്ട് , തണ്ടർ ബോൾട്ട് 4 പോർട്ട് എന്നിവ മറ്റു സവിശേഷതകളാണ് .54Whബാറ്ററി ലൈഫും ഈ ലാപ്‌ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട് .11 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ 46,999 രൂപയാണ് വില വരുന്നത് .