വിപണി കീഴടക്കാൻ റിയൽമിയുടെ ആദ്യത്തെ ലാപ്ടോപ്പ് ഇന്ന് പുറത്തിറങ്ങുന്നു

വിപണി കീഴടക്കാൻ റിയൽമിയുടെ ആദ്യത്തെ ലാപ്ടോപ്പ് ഇന്ന് പുറത്തിറങ്ങുന്നു
HIGHLIGHTS

റിയൽമിയുടെ ആദ്യത്തെ ലാപ്‌ടോപ്പുകൾ ഇന്ന് വിപണിയിൽ പുറത്തിറങ്ങുന്നു

മികച്ച ഫീച്ചറുകളോടെയാണ് റിയൽമിയുടെ ലാപ്‌ടോപ്പുകൾ എത്തുന്നത്

ഇന്ത്യൻ വിപണിയിലും കൂടാതെ ലോക വിപണിയിലും മികച്ച വാണിജ്യം കൈവരിക്കുന്ന ഒരു സ്മാർട്ട് ഫോൺ ബ്രാൻഡ് ആണ് റിയൽമി .സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,വാച്ചുകൾ ,ഹെഡ് ഫോണുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലും റിയൽമി കൈവെച്ചുകഴിഞ്ഞിരിക്കുന്നു .എന്നാൽ ഇപ്പോൾ ഇതാ പുതിയ ഉത്പന്നങ്ങളുമായി റിയൽമി വിപണിയിൽ എത്തുന്നു .റിയൽമിയുടെ പുതിയ ലാപ്ടോപ്പുകളാണ്‌ ഇന്ന് വിപണിയിൽ പുറത്തിറങ്ങുന്നത് .

എന്നാൽ ഇതിന്റെ കുറച്ചു ഫീച്ചറുകൾ ഒക്കെ തന്നെ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു ,അത്തരത്തിൽ ലഭിച്ച ഫീച്ചറുകളിൽ നിന്നും ഈ ലാപ്‌ടോപ്പുകൾ 11th Gen Intel Core,Core i5-1135G7  പ്രോസ്സസറുകളിൽ ആയിരിക്കും വിപണിയിൽ എത്തുന്നത് . കൂടാതെ 16 ജിബിയുടെ റാം അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളും ഈ മോഡലുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 14 ഇഞ്ചിന്റെ 2K ഡിസ്‌പ്ലേയിൽ തന്നെ പ്രതീക്ഷിക്കാം .

നേരത്തെ തന്നെ റിയൽമിയുടെ ഇന്ത്യയിലെ CEO മാധവ് പറഞ്ഞിരിക്കുന്നു ,റിയൽമി പുറത്തിറക്കുന്ന പുതിയ ലാപ്‌ടോപ്പുകൾ പ്രധാനമായും കോളേജ് വിദ്യാർത്ഥികൾക്കും കൂടാതെ ജോലി സംബന്ധമായ ഉപയോഗത്തിന് ഉപയോഗിക്കുന്നവർക്കും വളരെ ഉപയോഗപ്രദമായ ഫീച്ചറുകളിൽ ആണ് പുറത്തിറക്കുന്നത് എന്നാണ് .

ഈ ലാപ്‌ടോപ്പുകൾ Rs 40,000 രൂപ മുതൽ  Rs 60,000 രൂപ വരെ വിലയുണ്ടാകും . Xiaomi Mi Notebook 14 മോഡലുകൾക്ക് ഒരു പ്രധാന എതിരാളി തന്നെയാകും റിയൽമിയുടെ ഈ പുതിയ ലാപ്‌ടോപ്പുകൾ .അതുകൊണ്ടു തന്നെ  Xiaomi Mi Notebook 14 ലാപ്ടോപ്പുകളുടെ അതെ വിലയിൽ തന്നെ ഈ മോഡലുകൾ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo