Realme 11 Pro or Vivo V27 Pro: മിഡ്-റേഞ്ച് ഫോണുകളിൽ ആരാണ് കേമൻ?
രണ്ടു മിഡ്-റേഞ്ച് ഫോണുകളാണ് ഇവിടെ താരതമ്യം ചെയ്യുന്നത്
ഓരോ ഫീച്ചറുകളുടെയും വ്യത്യാസങ്ങൾ താരതമ്യം ചെയ്യാം
Realme 11 Pro vs Vivo V27 Pro: രണ്ട് മിഡ് സെഗ്‌മെന്റ് ഫോണുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ രണ്ടു ഫോണുകളുടെയും ഫീച്ചറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാം
Realme 11 Pro vs Vivo V27 Pro: വില
Realme 11 Pro സ്മാർട്ട്ഫോണിന്റെ 8GB റാമും 128GB സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയും 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയും വിലയുണ്ട്.
Vivo V27 Proയുടെ 8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 37,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ 8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 39,999 രൂപയും 12GB റാമും 256GB സ്‌റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിന് 42,999 രൂപയും വിലയുണ്ട്.
Realme 11 Pro vs Vivo V27 Pro: ഡിസ്പ്ലേ
Realme 11 Pro 5G സ്മാർട്ട്ഫോൺ 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേയുമായി വരുന്നു. 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. മാലി-G68 ജിപിയുവുമായി വരുന്ന ഈ റിയൽമി സ്മാർട്ട്ഫോൺ ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും റിയൽമി 11 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
Vivo V27 Pro സ്മാർട്ട്ഫോണുകളിൽ 6.78-ഇഞ്ച് ഫുൾ-HD+ (1,080×2,400 പിക്സലുകൾ) AMOLED ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. വിവോ വി27 പ്രോ മോഡൽ 4nm മീഡിയടെക് ഡൈമൻസിറ്റി 8200 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്നു. 12GB വരെ LPDDR5 റാമും ഫോണിലുണ്ട്. വിവോ വി27ന് കരുത്ത് നൽകുന്നത്, മീഡിയടെക് ഡൈമെൻസിറ്റി 7200 5ജി എസ്ഒസിയാണ്.
Realme 11 Pro vs Vivo V27 Pro: ക്യാമറ
രണ്ട് ക്യാമറകളുമായിട്ടാണ് Realme 11 Pro വരുന്നത്. സ്റ്റെബിലിറ്റിയുള്ള വീഡിയോകൾ എടുക്കാൻ സഹായിക്കുന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് ഫോണിൽ റിയൽമി നൽകിയിട്ടുള്ളത്. റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ മൂന്ന് ക്യാമറകളാണുള്ളത്.
Vivo V27 Pro സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനുള്ള 50 മെഗാപിക്സൽ സോണി IMX766V പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് പിന്നിലുള്ള ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 എംപി സെൻസറും ഈ ഡിവൈസിലുണ്ട്.
Realme 11 Pro vs Vivo V27 Pro: ബാറ്ററി
Realme 11 Pro സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഫോണിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്.
വെഡ്ഡിങ് സ്റ്റൈൽ പോർട്രെയ്‌റ്റ്, ഓറ ലൈറ്റ്, പനോരമ, ടൈം-ലാപ്‌സ് ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെയുള്ള വ്യത്യസ്‌ത വീഡിയോ, ഫോട്ടോഗ്രാഫി മോഡുകളെ സപ്പോർട്ട് ചെയ്യുന്ന പിൻ ക്യാമറ സെറ്റപ്പാണ് വിവോ വി27, വിവോ വി27പ്രോ സ്മാർട്ട്ഫോണുകളിൽ ഉള്ളത്. ഈ ഡിവൈസുകളിൽ 4,600mAh ബാറ്ററിയും 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്.