100MPയുടെ പ്രധാന ക്യാമറയും 2MPയുടെ പോർട്രെയിറ്റ് ലെൻസുമാണ് റിയൽമി 11 പ്രോയിൽ
200 MPയാണ് Realme 11 Pro+ വരുന്നത്
ഇന്നും ഇന്നലെയുമാണ് ഫോണുകളുടെ വിൽപ്പന തുടങ്ങിയത്
Shah Rukh Khan ബ്രാൻഡ് അംബാസഡറായി എത്തിയതിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ അവതരിച്ച 5G ഫോണുകളാണ് Realme 11 Pro സീരീസുകൾ. മികച്ച ക്യാമറ ഫോണുകൾ വിഭാഗത്തിൽ പെടുന്ന മിഡ്- റേഞ്ച് ബജറ്റിൽ വരുന്ന ഫോണുകളാണ് റിയൽമി അവതരിപ്പിച്ച ഈ ഫോണുകൾ.
കഴിഞ്ഞ ആഴ്ചയാണ് Realme 11 Pro, Realme 11 Pro Plus ഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങിയത്. എന്നാൽ, ഫോണുകളുടെ വിൽപ്പന ഇന്നും ഇന്നലെയുമാണ് ആരംഭിച്ചത്. ജൂൺ 15ന് 200 MP ക്യാമറ ഫീച്ചറുള്ള Realme 11 Pro+ 5G ഫോണും, ഇന്ന് Realme 11 Proയും വിൽപ്പന തുടങ്ങി. രണ്ട് ഫോണുകളും ബാറ്ററിയിലും പ്രോസസ്സറിലും സമാന സ്വഭാവമുള്ളവയാണ്. എങ്കിലും ക്യാമറയിലും സ്റ്റോറേജിലുമൊക്കെ വ്യത്യാസം വരുന്നുണ്ട്.
The curve is all yours to take home!
With a breathtaking design and a superb camera, the #realme11Pro5G, starting at 22,499, is the masterpiece of its segment. #CurvedDisplayNextLevel
Buy now on @Flipkart: https://t.co/kUHst0JNnC pic.twitter.com/VGUnaqUgPB
— realme (@realmeIndia) June 16, 2023
Realme 11 Pro+ 5G പ്രധാന ഫീച്ചറുകളും വിലയും
200 MPയാണ് ഫോണിന്റെ ക്യാമറ. 11W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 mAhന്റെ ബാറ്ററിയുണ്ട്. ഡൈമെൻസിറ്റി 7050 SoC ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആസ്ട്രൽ ബ്ലാക്ക്, സൺറൈസ് ബീജ്, ഒയാസിസ് ഗ്രീൻ എന്നീ നിറങ്ങളിലെല്ലാം ഫോൺ ലഭ്യമാണ്. 8 GB റാം + 256 GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 27,000 രൂപയ്ക്കും, 12 GB റാം + 256 GB സ്റ്റോറേജ് വേരിയന്റ് 29,999 രൂപയ്ക്കും വാങ്ങാം. Flipkartലും Realme.comലും ഫോൺ ലഭ്യമാണ്.
Realme 11 Pro പ്രധാന ഫീച്ചറുകളും വിലയും
100MPയുടെ പ്രധാന ക്യാമറയും 2MPയുടെ പോർട്രെയിറ്റ് ലെൻസുമാണ് റിയൽമി 11 പ്രോയിൽ വരുന്നത്. 16MPയുടെ ഫ്രണ്ട് ക്യാമറയാണ് Realme 11 Proയിലുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 7050യാണ് ഫോണിലെ ചിപ്സെറ്റ്.
120Hzന്റെ റീഫ്രെഷ് റേറ്റും, 6.7-ഇഞ്ച് ഫുൾ HD+ വളഞ്ഞ OLED ഡിസ്‌പ്ലേയും ഫോണിന്റെ മറ്റ് സവിശേഷതകളിൽപെടുന്നു. ഇതിന് പുറമെ, 67Wന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണ നൽകുന്ന 5,000mAhന്റെ ബാറ്ററിയും ഇതിലുണ്ട്. 8GB റാം+128GB ഇന്റേണൽ സ്റ്റോറേജും, 8GB റാം+256GB ഇന്റേണൽ സ്റ്റോറേജും, 12GB റാം+256GB ഇന്റേണൽ സ്റ്റോറേജുമുള്ള 3 വേരിയന്റുകളാണ് Realme 11 Proയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവയിൽ 8GB+128GB സ്റ്റോറേജ് വരുന്ന Realme 11 Pro Flipkart 23,999 രൂപയിലും, 8GB+256GB ഫോൺ 24,999 രൂപയിലും, 12GB+256GB സ്റ്റോറേജ് ഫോൺ 27,999 രൂപയിലും വിൽക്കുന്നു. വാങ്ങാൻ താൽപ്പര്യമുള്ളവർക്കും, വിലയും വിവരങ്ങളും അറിയണമെന്നുള്ളവർക്കും ഫ്ലിപ്കാർട്ടിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.
8GB + 256GB റിയൽമി 11 പ്രോ+: 27,000 രൂപ CLICK TO BUY
12GB+ 256GB റിയൽമി 11 പ്രോ+: 29,999 രൂപ CLICK TO BUY
8GB+128GB റിയൽമി 11 പ്രോ: 23,999 രൂപ CLICK TO BUY
8GB+256GB റിയൽമി 11 പ്രോ: 24,999 രൂപ CLICK TO BUY
12GB+256GB റിയൽമി 11 പ്രോ: 27,999 രൂപ CLICK TO BUY
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile