ഏതൊരു പേയ്മെന്റ് സംവിധാനത്തിലും OTP ഓതന്റിക്കേഷനാണ് ഉപയോഗിക്കാറുള്ളത്. നമ്മുടെ മൊബൈൽ ഫോണിലേക്ക് നാലക്ക ഒടിപി അയച്ചാണ് പണം ട്രാൻസ്ഫർ സ്ഥിരീകരിക്കുന്നത്. ഇത് വർഷങ്ങളായി RBI നടത്തിവരുന്ന പേയ്മെന്റ് സംവിധാനമാണ്. എന്നാൽ ഇതിലും മാറ്റം വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു.
ഒടിപി അഥവാ വൺ ടൈം പാസ്സ്‌വേർഡാണ് ഇന്നത്തെ മികച്ച സുരക്ഷാ ഫീച്ചർ. ഈ ഒടിപി സംവിധാനത്തിൽ മാറ്റം വരുത്താനാണ് ആർബിഐ തീരുമാനിച്ചിട്ടുള്ളത്. ഈ ആവശ്യം RBI രാജ്യത്തെ ബാങ്കുകളെ അറിയിക്കുകയും ചെയ്തു. ഇന്ത്യ ടുഡേ, ഇന്ത്യ ടിവി ന്യൂസ് എന്നിവരാണ് ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒടിപി സ്ഥിരീകരണം പരമ്പരാഗത എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള സെക്കൻഡ് ഫാക്ടർ സിസ്റ്റമാണ്. ഇത് ഉപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും നൂതനവുമായ മാർഗം തേടാനാണ് സെൻട്രൽ ബാങ്ക് പദ്ധതിയിടുന്നത്.
ഫെബ്രുവരി 8 ന് ആർബിഐ തങ്ങളുടെ വെബ്‌സൈറ്റിൽ ഡെവലപ്‌മെന്റ് ആന്റ് റെഗുലേറ്ററി പോളിസികളെ കുറിച്ച് ഒരു പ്രസ്താവന പുറത്തിറക്കി. എന്നാൽ ഇത് സംബന്ധിച്ച് ബാങ്ക് പുതിയ നിർദേശങ്ങൾ നൽകിയിട്ടില്ല.
നിലവിൽ ഡിജിറ്റൽ സാമ്പത്തിക ഇടപാടിനെല്ലാം ഒടിപി വേരിഫിക്കേഷനാണ് നടത്തുന്നത്. ഓൺലൈനിലെ തട്ടിപ്പുകൾ ഒഴിവാക്കാനാണ് ഇങ്ങനെ ഒടിപി ഉപയോഗിക്കുന്നത്. ഫിൻടെക് സ്ഥാപനമോ ബാങ്കോ സാധാരണയായി അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലേക്കാണ് ഒടിപി വരുന്നത്.
ഇത് ഓതന്റിക്കേഷന്റെ ഒരു എക്സ്ട്രാ ഘടകമാണെന്ന് പറയാം. ഇങ്ങനെ ലഭിക്കുന്ന ഒടിപി നൽകി ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാം. ഒടിപി നൽകി കഴിഞ്ഞാൽ പേയ്മെന്റ് പൂർണമാകുന്നു.
എന്നാൽ മുതിർന്നവരെയും മറ്റും കബളിപ്പിക്കുന്നതിന് ഒടിപി ഓതന്റിക്കേഷൻ ഇരയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഒടിപി സിസ്റ്റം ഒഴിവാക്കാൻ ആർബിഐ ആലോചിക്കുന്നതെന്നാണ് സൂചന.
എന്നാൽ ആധികാരികത ഉറപ്പാക്കുന്നതിനുള്ള പ്രക്രിയ പൂർണമായും ഒഴിവാക്കാൻ അധികൃതർ തയ്യാറല്ല. പകരം AFA പ്രക്രിയ ആക്ടീവാക്കാനാണ് ആർബിഐയുടെ പദ്ധതി. അഡീഷണൽ ഫാക്ടർ ഓഫ് ഓതന്റിഫിക്കേഷൻ എന്നാണ് AFA-യുടെ അർഥം.
എസ്എംഎസ് അടിസ്ഥാനമാക്കിയുള്ളതാണ് OTP പേയ്മെന്റ്. എന്നാൽ പുതിയ ടെക്നോളജികൾ ഒടിപിയ്ക്ക് പകരക്കാരായി ഇതിനകം ഉപയോഗിച്ചുതുടങ്ങി. അതായത് ഡിജിറ്റൽ സെക്യൂരിറ്റിയ്ക്കായി AePS സംവിധാനം ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും ആർബിഐ എടുത്തുപറയുന്നു.
ആധാർ ഇനെബിൾഡ് പേയ്മെന്റ് സിസ്റ്റത്തെയാണ് എഇപിഎസ് എന്ന് പറയുന്നത്. ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമാണിത്. ഓൺലൈൻ ഹാക്കിങ്ങും മറ്റ് അപകടങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കും.
READ MORE: Redmi Buds 5: Xiaomi-യുടെ ഏറ്റവും പുതിയ ഇയർബഡ്, 2499 രൂപയ്ക്ക് ഇന്ത്യയിൽ! TECH NEWS
റൂട്ട് മൊബൈലിന്റെ ഏറ്റവും പുതിയ സംരംഭമായ OTP ലെസ് ഓതന്റിക്കേഷനും ഉപയോഗിക്കാം. ഉപയോക്താക്കളുടെ ഉപകരണങ്ങളുമായി നേരിട്ട് ഡാറ്റ കണക്ഷൻ സ്ഥാപിക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും. കൂടാതെ ഉപയോക്താക്കളിൽ നിന്ന് OTP ഇൻപുട്ട് ആവശ്യമില്ലാതെ തന്നെ തിരിച്ചറിയൽ സാധ്യമാകും. ഇതിൽ പണം ട്രാൻസ്ഫർ പോലുള്ളവയും സുഗമമായിരിക്കും.