UPI Lite Payment Without Internet: യുപിഐ ലൈറ്റ് വഴി ഇനി ഓഫ്‌ലൈനായിരിക്കുമ്പോഴും ഇടപാട് നടത്താം

UPI Lite Payment Without Internet: യുപിഐ ലൈറ്റ് വഴി ഇനി ഓഫ്‌ലൈനായിരിക്കുമ്പോഴും ഇടപാട് നടത്താം
HIGHLIGHTS

യുപിഐ ലൈറ്റിന്റെ ട്രാൻസാക്ഷൻ 500 രൂപയായാണ് RBI ഉയർത്തിയത്

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ഉപയോഗിച്ചാണ് ഓഫ്‌ലൈൻ ഇടപാട് നടത്തുന്നത്

ഷോർട്ട് റേഞ്ച് വയർലെസ് സാങ്കേതിക വിദ്യയാണ് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ

യുപിഐ ലൈറ്റ് മുഖേനയുള്ള പണമിടപാടിന്റെ പരിധി ഉയർത്തി റിസർവ് ബാങ്ക്. നിലവിൽ 200 രൂപ മാത്രമേ യുപിഐ ലൈറ്റ് ഉപയോഗിച്ച് ട്രാൻസാക്ഷൻ ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ യുപിഐ ലൈറ്റിന്റെ ട്രാൻസാക്ഷൻ 500 രൂപയായാണ് RBI ഉയർത്തിയത്. അതെ സമയം സുരക്ഷയെ കരുതി വിവിധ ഇടപാടുകളിലൂടെ കൈമാറാൻ കഴിയുന്ന തുക 2000 രൂപയായി തന്നെ തുടരും.

കോൺവർസേഷണൽ പേയ്‌മെന്റ് സംവിധാനം

ഇന്റർനെറ്റ് സൗകര്യമില്ലാത്ത സ്ഥലങ്ങളിലും ഇടങ്ങളിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുപിഐ വഴി പണമിടപാട് നടത്താനുള്ള നൂതനസാങ്കേതിക വിദ്യയും റിസർവ് ബാങ്ക് അവതരിപ്പിച്ചു. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ഉപയോഗിച്ച് യുപിഐ ലൈറ്റ് വഴി ഓഫ്‌ലൈൻ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷോർട്ട് റേഞ്ച് വയർലെസ് സാങ്കേതിക വിദ്യയാണ് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ. പുത്തൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി റിസർവ് ബാങ്ക് പ്രഖ്യാപിച്ച മറ്റൊരു സംവിധാനമാണ് കോൺവർസേഷണൽ പേയ്‌മെന്റ് സംവിധാനം.

ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരും 

AI-യുടെ സഹായത്തോടെ പണമിടപാട് നടത്താൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഈ പുതിയ സംവിധാനങ്ങൾ ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഉയരാൻ സഹായിക്കുമെന്ന് RBI ഗവർണ്ണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക ഭാഷയിൽ പരസ്പരം ആശയവിനിമയം നടത്തികൊണ്ട് പണമിടപാട് നടത്താൻ സഹായിക്കുന്ന സംവിധാനമാണ് കോൺവർസേഷണൽ പേയ്‌മെന്റ് സംവിധാനം. UPI സംവിധാനം ഉപയോഗിച്ചു ചെറിയ ഇടപാടുകൾ ഓഫ്‌ലൈൻ ആയി നടത്താൻ സഹായിക്കുന്നത് ഗ്രാമീണ ഇന്ത്യയിൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo