കഴിഞ്ഞ വർഷം നമ്മൾ ഏറെ ചർച്ചചെയ്ത വിഷയങ്ങളിൽ ഒന്നായിരുന്നു നോട്ട് നിരോധനം .500 രൂപയുടെയും കൂടാതെ 1000 ന്റെയും നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്നാണ് RBI പുതിയ 2000 ന്റെ നോട്ടുകൾ പുറത്തിറക്കിയത് .
എന്നാൽ 2000 നോട്ടുകൾ ചിലപ്പോൾ പിൻവലിക്കാൻ സാധ്യത എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജനങ്ങൾക്ക് കൂടുതലും ആവശ്യമുള്ളത് കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകൾ ആയിരുന്നു .
ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബറിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം 730800 കോടി രൂപയുടെ 2000 നോട്ടുകളാണ് പുറത്തിറക്കിയിരുന്നത്.ധന മന്ത്രാലയം ലോകസഭയിൽ സമർപ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത് .