Amazon Payക്ക് RBIയിൽ നിന്നും 3 കോടിയിലധികം രൂപയുടെ പിഴ

Amazon Payക്ക് RBIയിൽ നിന്നും 3 കോടിയിലധികം രൂപയുടെ പിഴ
HIGHLIGHTS

KYC ആവശ്യകതകളിൽ ആർ‌ബി‌ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചില്ല

ഈ കാരണത്താലാണ് RBI പിഴ ചുമത്തിയത്

3.06 കോടി രൂപയാണ് ആർബിഐ പിഴയായി ചുമത്തിയിരിക്കുന്നത്

ആമസോൺ പേ (Amazon Pay)യ്ക്ക് മേൽ പിഴ ചുമത്തി ആർബിഐ (RBI). പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ, കെവൈസി ( KYC) നിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച് ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ ഈടാക്കുന്നതെന്ന് ആർബിഐ (RBI) അറിയിച്ചു.  3.06 കോടി രൂപയാണ് ആമസോൺ പേയ്ക്കുമേൽ ആർബിഐ പിഴയായി ചുമത്തിയിരിക്കുന്നത്. കെ‌വൈ‌സി ആവശ്യകതകളിൽ ആർ‌ബി‌ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തത് കൊണ്ടാണ് ഈ നടപടി.

കെ‌വൈ‌സി ആവശ്യകതകളിൽ ആർ‌ബി‌ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചില്ല 

നേരത്തെ തന്നെ KYC നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര ബാങ്ക് ആമസോൺ പേയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്തു കൊണ്ടാണ് നിർദേശങ്ങൾ പാലിക്കാത്തത് എന്നത് സംബന്ധിച്ച് കാരണം കാണിയ്ക്കണമെന്നും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അയച്ച നോട്ടീസിൽ ഉണ്ടായിരുന്നു.

ഇതിനു ശേഷം ആമസോൺ പേ (Amazon Pay) ആർബിഐയ്ക്ക് കാരണം കാണിച്ച് തിരിച്ചും ഉത്തരം നൽകി. എന്നാൽ ആമസോൺ പേ(Amazon Pay) യുടെ മറുപടി തൃപ്തികരമല്ലെന്നും ആർബിഐ (RBI) നിർദ്ദേശങ്ങൾ പാലിക്കാത്തത് കുറ്റകരമാണെന്നും കാണിച്ച് പിഴ ചുമത്തിയത്.
2007 ലെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിലെ സെക്ഷന്‍ 30 അടിസ്ഥാനമാക്കിയുള്ള അധികാരം ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചത്.

Nisana Nazeer
Digit.in
Logo
Digit.in
Logo