റേസർ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി ,വില ?
Razer ന്റെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു
14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പുകളാണ് ഇത്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ റേസർ പുതിയ ലാപ്ടോപ്പുകളുമായി വിപണിയിൽ എത്തിയിരിക്കുന്നു .ഗെയിമിങ്ങിനു മുൻഗണന നൽകിക്കൊണ്ടാണ് പുതിയ ലാപ്‌ടോപ്പുകൾ ഇപ്പോൾ റേസർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന റേസർ ലാപ്ടോപ്പുകളാണ് ഇത് .
അതുപോലെ തന്നെ AMD Ryzen 9 5900HX കൂടാതെ Nvidia GeForce RTX 3080 എന്നിവയും ഈ ലാപ്ടോപ്പുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 1TB SSD കൂടാതെ 16GB യുടെ റാം അതുപോലെ തന്നെ 720p വെബ് ക്യാമറകൾ എന്നിവ ഇതിനു നൽകിയിരിക്കുന്നു .144Hz 1080p സ്ക്രീൻ ഇതിനുണ്ട് .
കൂടാതെ ഈ ലാപ്ടോപ്പുകളിൽ എടുത്തു പറയേണ്ടേ മറ്റൊന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .12 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .അതുപോലെ തന്നെ വിപണിയിൽ റേസറിന്റെ മറ്റു ഉത്പന്നങ്ങളും പുറത്തിറക്കിയിരിക്കുന്നു .അതിൽ റേസർ മോണിറ്ററുകൾ ,27 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോണിറ്ററുകളും ഉണ്ട് .