Ration Card Online
Ration Card Online: നിങ്ങളുടെ വിവാഹശേഷം ഇനിയും റേഷൻ കാർഡ് അപ്ഗ്രേഡ് ചെയ്തില്ലേ? റേഷൻ കാർഡിലേക്ക് പുതിയതായി പേര് ചേർക്കാൻ (name add) ആലോചിക്കുന്നുണ്ടോ? എങ്കിൽ ഓൺലൈനിൽ ഇത് പൂർത്തിയാക്കാനാകും.
പണ്ടത്തെ പോലെ വലിയ സങ്കീർണമായ പ്രോസസല്ല ഇത്. നിങ്ങൾക്ക് ഓൺലൈനായി തന്നെ പേര് ചേർക്കൽ പൂർത്തിയാക്കാം.
ഓൺലൈനായി തന്നെ റേഷൻ കാർഡിൽ പുതിയ അംഗത്തെ ചേർക്കാനാകും. നിങ്ങളുടെ പക്കൽ സ്മാർട്ഫോണോ ലാപ്ടോപ്പോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ കാര്യം ഈസിയാണ്.
പുതുതായി വിവാഹിതയായ സ്ത്രീയ്ക്ക് ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ റേഷൻ കാർഡ് എന്നിവ ഉപയോഗിച്ച് റേഷൻ കാർഡിൽ മാറ്റം വരുത്താം. പഴയ കാർഡിൽ നിന്ന് പേരുമാറ്റി, പുതിയ കാർഡിലേക്ക് പേര് ചേർക്കുകയാണ് ചെയ്യേണ്ടത്.
ഇതിനായി സംസ്ഥാനത്തിന്റെ ഭക്ഷ്യ വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്തിയാൽ മതി.
ഓരോ ഇന്ത്യൻ പൗരനും രാജ്യം നൽകുന്ന ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് ഉണ്ടായിരിക്കണം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലൂടെ മറ്റും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
അരി, എണ്ണ, ഗോതമ്പ്, മണ്ണെണ്ണ, പയർ, ചോളം തുടങ്ങിയവയാണ് റേഷൻ കാർഡ് വഴി ആളുകൾക്ക് വിതരണം ചെയ്യുന്നത്. ആധാർ കാർഡ് പോലെ പ്രധാനപ്പെട്ട മറ്റൊരു തിരിച്ചറിയൽ രേഖ കൂടിയാണിത്. അതിനാൽ തന്നെ നമ്മുടെ മേൽവിലാസം മാറിയാലോ, വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് മാറിയാലോ റേഷൻ കാർഡിൽ മാറ്റം വരുത്തണം.
Also Read: ചൂട് ചൂടേയ്… Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
പഴയ കാർഡിൽ നിന്നു പേര് ഒഴിവാക്കിയ ശേഷം മാത്രമേ പുതിയ കാർഡിലേക്ക് അംഗത്തെ ചേർക്കാവൂ. ഇതിനായി https://civilsupplieskerala.gov.in/index.php/content/index/ration-card-application-forms എന്ന സൈറ്റാണ് ഉപയോഗിക്കേണ്ടത്.