Ration Card E- KYC Update
Ration Card E- KYC Update ചെയ്യാനുള്ള സമയപരിധി അവസാനിക്കാറായി. മഞ്ഞ, പിങ്ക് റേഷൻ കാർഡ് (AAY, PHH)ഉടമകളാണ് റേഷൻ കാർഡ് അപ്ഡേറ്റ് ചെയ്യേണ്ടത്. കേന്ദ്രം അനുവദിച്ച സമയപരിധി ഈ മാസത്തിൽ അവസാനിക്കുകയാണ്.
ഓൺലൈനായും റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി ഓഫ്ലൈനായും റേഷൻ കാർഡ് അപ്ഡേറ്റ് ചെയ്യാം. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 7.55 ലക്ഷം റേഷൻ കാർഡുടമകൾ ഇ-കെവൈസി പൂർത്തിയാക്കാനുണ്ട്. കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
2025 March 31-നകം റേഷൻ കാർഡുടമകൾ ഇ-കെവൈസി പൂർത്തിയാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. അല്ലാത്തപക്ഷം, പൊതുവിതരണ സമ്പ്രദായത്തിന് കീഴിലുള്ള സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ ഇവർക്ക് വിതരണം ചെയ്യുന്നതല്ല.
പൊതുവിതരണ സംവിധാനത്തിലെ തട്ടിപ്പുകളും ഇരട്ടിപ്പും തടയുന്നതിനാണ് സർക്കാർ ഇ-കെവൈസി ആരംഭിച്ചത്. യഥാർത്ഥ ഗുണഭോക്താക്കൾക്ക് തന്നെയാണ് സബ്സിഡി ഭക്ഷണം ലഭിക്കുന്നത് എന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. ഇങ്ങനെ അനർഹർ അധികമായി റേഷൻ വിഹിതം കൈപ്പറ്റുന്നത് തടയാനാകും.
ഇ-കെവൈസി പരിശോധനയ്ക്ക് ആവശ്യമായ ഡോക്യുമെന്റേഷൻ പ്രക്രിയ ലളിതമാണ്. റേഷൻ കാർഡ് ഇ-കെവൈസി ആധാർ അടിസ്ഥാനമാക്കിയുള്ള പ്രക്രിയയാണ്. ഇതിന് ആധാർ കാർഡ് മാത്രമാണ് നിർബന്ധമാണ്. റേഷൻ കാർഡ് ഇ-കെവൈസിക്ക് വിധേയമാകാൻ ഗുണഭോക്താക്കൾ അവരുടെ ആധാർ കാർഡും ബയോമെട്രിക്സും നൽകേണ്ടതുണ്ട്. എന്നാൽ ഇതിന് അധികമായി മറ്റ് രേഖകളൊന്നും ആവശ്യമില്ല.
നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ റേഷൻ കാർഡ് ഇ-കെവൈസി പൂർത്തിയാക്കാം. ഇതിനായി സംസ്ഥാന സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തിന്റെ (PDS) ഔദ്യോഗിക വെബ്‌സൈറ്റ് ഓപ്പൺ ചെയ്യാം.
ഹോം പേജിൽ കാണുന്ന ‘റേഷൻ കാർഡ് സേവനങ്ങൾ’, ‘ഇ-സേവനങ്ങൾ’ അല്ലെങ്കിൽ ‘വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക’ എന്നിവയ്ക്ക് കീഴിലുള്ള ഇ-കെവൈസി വിഭാഗത്തിലേക്ക് പോകുക
റേഷൻ കാർഡ് നമ്പർ പൂരിപ്പിക്കുക. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ സജീവമാണെന്ന് നിങ്ങൾ ഉറപ്പുവരുത്തുക
ഇവിടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകാം. ശേഷം ഈ ഫോൺ നമ്പറിലേക്ക് നിങ്ങൾക്ക് ഒരു OTP ലഭിക്കുന്നതാണ്. ഈ ഒടിപി രജിസ്റ്റർ ചെയ്ത പോർട്ടലിൽ OTP ടൈപ്പ് ചെയ്ത് നൽകാം.
ഇത് വിജയകരമായി പൂർത്തിയാക്കിയാൽ, നിങ്ങളുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യപ്പെടും.
Also Read: PAN Card 2.0: പുതിയ പാൻ കാർഡിന് അപേക്ഷിച്ചോ? ഡിജിറ്റൽ e-PAN കാർഡിന് ഓൺലൈനായി അപേക്ഷിക്കാം, എങ്ങനെ?