
E- KYC Update ചെയ്യാനുള്ള സമയപരിധി അവസാനിക്കാറായി
ഏകദേശം 7.55 ലക്ഷം റേഷൻ കാർഡുടമകൾ ഇ-കെവൈസി പൂർത്തിയാക്കാനുണ്ട്
ഓൺലൈനായും റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി ഓഫ്ലൈനായും റേഷൻ കാർഡ് അപ്ഡേറ്റ് ചെയ്യാം
Ration Card E- KYC Update ചെയ്യാനുള്ള സമയപരിധി അവസാനിക്കാറായി. മഞ്ഞ, പിങ്ക് റേഷൻ കാർഡ് (AAY, PHH)ഉടമകളാണ് റേഷൻ കാർഡ് അപ്ഡേറ്റ് ചെയ്യേണ്ടത്. കേന്ദ്രം അനുവദിച്ച സമയപരിധി ഈ മാസത്തിൽ അവസാനിക്കുകയാണ്.
Ration Card E- KYC Update
ഓൺലൈനായും റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി ഓഫ്ലൈനായും റേഷൻ കാർഡ് അപ്ഡേറ്റ് ചെയ്യാം. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 7.55 ലക്ഷം റേഷൻ കാർഡുടമകൾ ഇ-കെവൈസി പൂർത്തിയാക്കാനുണ്ട്. കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
Ration Card ഇ-കെവൈസി അവസാന തീയതി
2025 March 31-നകം റേഷൻ കാർഡുടമകൾ ഇ-കെവൈസി പൂർത്തിയാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. അല്ലാത്തപക്ഷം, പൊതുവിതരണ സമ്പ്രദായത്തിന് കീഴിലുള്ള സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ ഇവർക്ക് വിതരണം ചെയ്യുന്നതല്ല.
പൊതുവിതരണ സംവിധാനത്തിലെ തട്ടിപ്പുകളും ഇരട്ടിപ്പും തടയുന്നതിനാണ് സർക്കാർ ഇ-കെവൈസി ആരംഭിച്ചത്. യഥാർത്ഥ ഗുണഭോക്താക്കൾക്ക് തന്നെയാണ് സബ്സിഡി ഭക്ഷണം ലഭിക്കുന്നത് എന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. ഇങ്ങനെ അനർഹർ അധികമായി റേഷൻ വിഹിതം കൈപ്പറ്റുന്നത് തടയാനാകും.
റേഷൻ കാർഡ് E-KYC-യ്ക്ക് ആവശ്യമായ രേഖകൾ
ഇ-കെവൈസി പരിശോധനയ്ക്ക് ആവശ്യമായ ഡോക്യുമെന്റേഷൻ പ്രക്രിയ ലളിതമാണ്. റേഷൻ കാർഡ് ഇ-കെവൈസി ആധാർ അടിസ്ഥാനമാക്കിയുള്ള പ്രക്രിയയാണ്. ഇതിന് ആധാർ കാർഡ് മാത്രമാണ് നിർബന്ധമാണ്. റേഷൻ കാർഡ് ഇ-കെവൈസിക്ക് വിധേയമാകാൻ ഗുണഭോക്താക്കൾ അവരുടെ ആധാർ കാർഡും ബയോമെട്രിക്സും നൽകേണ്ടതുണ്ട്. എന്നാൽ ഇതിന് അധികമായി മറ്റ് രേഖകളൊന്നും ആവശ്യമില്ല.
ഇ-കെവൈസി എങ്ങനെ ഓൺലൈനിൽ ചെയ്യാം?
നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ റേഷൻ കാർഡ് ഇ-കെവൈസി പൂർത്തിയാക്കാം. ഇതിനായി സംസ്ഥാന സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തിന്റെ (PDS) ഔദ്യോഗിക വെബ്‌സൈറ്റ് ഓപ്പൺ ചെയ്യാം.
ഹോം പേജിൽ കാണുന്ന ‘റേഷൻ കാർഡ് സേവനങ്ങൾ’, ‘ഇ-സേവനങ്ങൾ’ അല്ലെങ്കിൽ ‘വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക’ എന്നിവയ്ക്ക് കീഴിലുള്ള ഇ-കെവൈസി വിഭാഗത്തിലേക്ക് പോകുക
റേഷൻ കാർഡ് നമ്പർ പൂരിപ്പിക്കുക. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ സജീവമാണെന്ന് നിങ്ങൾ ഉറപ്പുവരുത്തുക
ഇവിടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകാം. ശേഷം ഈ ഫോൺ നമ്പറിലേക്ക് നിങ്ങൾക്ക് ഒരു OTP ലഭിക്കുന്നതാണ്. ഈ ഒടിപി രജിസ്റ്റർ ചെയ്ത പോർട്ടലിൽ OTP ടൈപ്പ് ചെയ്ത് നൽകാം.
ഇത് വിജയകരമായി പൂർത്തിയാക്കിയാൽ, നിങ്ങളുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യപ്പെടും.
Also Read: PAN Card 2.0: പുതിയ പാൻ കാർഡിന് അപേക്ഷിച്ചോ? ഡിജിറ്റൽ e-PAN കാർഡിന് ഓൺലൈനായി അപേക്ഷിക്കാം, എങ്ങനെ?
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile