New Ration Card: റേഷൻ കാർഡ് മാറ്റേണ്ടവർ വേഗമായിക്കോട്ടെ, Online വഴിയും അപേക്ഷിക്കാം| ആവശ്യമായ രേഖകളും വിശദ വിവരങ്ങളും…

New Ration Card: റേഷൻ കാർഡ് മാറ്റേണ്ടവർ വേഗമായിക്കോട്ടെ, Online വഴിയും അപേക്ഷിക്കാം| ആവശ്യമായ രേഖകളും വിശദ വിവരങ്ങളും…
HIGHLIGHTS

BPL Ration Card-ലേക്ക് മാറ്റേണ്ടവർക്ക് ഇനി ഒരാഴ്ച കൂടി സമയം

നവംബർ 25 മുതൽ മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റാനുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങി

ഓൺലൈനായി വീട്ടിലിരുന്നും, അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം

BPL Ration Card-ലേക്ക് മാറ്റേണ്ടവർക്ക് ഇനി ഒരാഴ്ച കൂടി സമയം. നവംബർ 25 മുതൽ മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റാനുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരുന്നു. ഓൺലൈനായി വീട്ടിലിരുന്നും, അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം. ഡിസംബർ 10 വരെയാണ് BPL Card-ന് വേണ്ടി അപേക്ഷ അയക്കാവുന്നത്.

Ration Card മാറ്റാനുള്ള അവസാന തീയതി

എന്നാൽ ഡിസംബർ 10 വരെ നിങ്ങൾ കാത്തിരിക്കരുത്. എന്തെന്നാൽ, അപേക്ഷിച്ച് കഴിഞ്ഞ് ന്യൂ​ന​തകളുള്ളതായി കണ്ടെത്തിയാൽ, തിരുത്തി വീണ്ടും സമർപ്പിക്കേണ്ടതും ഈ നിശ്ചിത തീയതിയ്ക്കുള്ളിലാണ്.

പിങ്ക് നിറത്തിലുള്ള റേഷൻ കാർഡാണ് മുൻഗണന ആനുകൂല്യങ്ങൾ ലഭിക്കുന്ന ബിപിഎൽ. നിലവിൽ വെ​ള്ള, നീ​ല നിറത്തിൽ കാർഡുള്ളവർക്ക് ഇതിനായി അപേക്ഷ നൽകാം. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങളിലൂടെ ഇതിന് അർഹതയുള്ളവരായിരിക്കണം. ബിപിൽ കാർഡിനായുള്ള അപേക്ഷ സമർപ്പിക്കുന്നവർ എന്തൊക്കെ രേഖകൾ കരുതണമെന്നും അപേക്ഷിക്കാനുള്ള പോർട്ടലും വിശദീകരിക്കാം.

Ration Card: ഓൺലൈനിൽ അപേക്ഷിക്കാം

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​ നിങ്ങൾക്ക് ബിപിഎൽ കാർഡിനായി അപേക്ഷിക്കാം. ecitizen.civilsupplieskerala.gov.in എന്ന സി​റ്റി​സ​ൺ ലോ​ഗി​ൻ പോ​ർ​ട്ട​ൽ വ​ഴി​യും ഓ​ൺ​ലൈ​നിൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ration card change to bpl know deadline
ആവശ്യമായ രേഖകൾ

ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ ന​ൽ​കു​ന്ന ബിപിഎൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ൻ അ​ർ​ഹ​രാ​ണ് എ​ന്നു​​ള്ള ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നിർബന്ധമാണ്. ഇ​ത് ലഭിക്കാൻ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ അപേക്ഷ നൽകണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനുള്ള പ​രി​ശോ​ധ​ന പൂ​ർ​ത്തിയാക്കി അംഗീകരിച്ചാലാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അ​ന​ധി​കൃ​തമായി മുൻഗണന റേഷൻകാർഡ് സ്വന്തമാക്കുന്നവർക്ക് എതിരെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇത്തരത്തിൽ അനർഹരായവർ റേഷൻ കാർഡ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി മാറ്റങ്ങൾ വരുത്തണം.

BPL Card-ന് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടത്…

വിധവ/ഭർത്താവ് ഉപേക്ഷിച്ചത്: വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ്
അസുഖം/വൈകല്യം: മെഡിക്കൽ സർട്ടിഫിക്കറ്റ്
വീട്/ വസ്തു ഇല്ല: വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
ഭവനപദ്ധതിപ്രകാരം ലഭിച്ച വീട്: ബന്ധപ്പെട്ട രേഖകൾ
പട്ടികജാതി/പട്ടികവർഗ്ഗം: ജാതി സർട്ടിഫിക്കറ്റ്
വാടകവീട്: വാടകകരാറിന്റെ പകർപ്പ്
2009 ലെ BPL ലിസ്റ്റിൽ ഉൾപ്പെട്ടത്: പഞ്ചായത്ത് സെക്രട്ടറിയുടെ ക്രമനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്

Also Read: New Bumper Lottery: പൂജാ ബമ്പർ എടുത്തോ? വേഗം വിട്ടോ, നറുക്കെടുപ്പ് ഇങ്ങെത്തി…

സ്വന്തമായി വീട് ഉളളവർ വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന പഞ്ചായത്ത് കോർപ്പറേഷനിൽ നിന്നുള്ള രേഖ
എല്ലാ അംഗങ്ങളുടെയും ആധാർ ബന്ധപ്പെടുത്തി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കാർഡുടമയ്ക്കോ അംഗങ്ങൾക്കോ സ്വന്തമായി നാലd ചക്രവാഹനം ഇല്ലെന്നുളള സ്വയം സാക്ഷ്യപ്പെടുത്തൽ

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo