Deep fake technology ഗുരുതരമായ അപകടമാകുമെന്ന് മുമ്പും ഒരുപാട് മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ നടി Rashmika Mandanna-യുടെ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോയ്ക്ക് എതിരെ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ ശക്തമായി പ്രതികരിച്ചു. പിന്നാലെ ഇത്തരം നടപടികൾക്ക് എതിരെ കേന്ദ്ര ഐടി സഹമന്ത്രിയും പ്രതികരണവുമായി എത്തിയിട്ടുണ്ട്.
ബ്രിട്ടീഷ്-ഇന്ത്യൻ വനിതയായ സാറ പട്ടേലിന്റെ വീഡിയോയിലാണ് രശ്മിക മന്ദാനയുടെ മുഖം മാറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുള്ളത്. കറുത്ത വസ്ത്രം ധരിച്ച സ്ത്രീ ലിഫ്റ്റിൽ കയറുന്ന വീഡിയോയിൽ ഡീപ് ഫേക്ക് ചെയ്ക് രശ്മികയുടേതാക്കി മാറ്റി. ഇത ഗുരുതരമായ പ്രശ്നമാണെന്നും പുതിയ നിയമ നടപടികൾ ഇതിനെതിരെ സ്വീകരിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ട് ബിഗ് ബിയും പ്രതികരിച്ചു.
ഈ വ്യാജ വീഡിയോകൾ അപകടകരവും ദോഷകരവുമായ തെറ്റായ വിവരങ്ങളാണ് വിനിമയം ചെയ്യുന്നതെന്നും ഇതിനെതിരെ നടപടി എടുക്കാൻ കേന്ദ്രം പ്രതിജ്ഞാബന്ധമാണെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഈ വർഷം ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ഐടി നിയമങ്ങൾക്ക് അനുസരിച്ചുള്ള നിയമപരമായ ബാധ്യതകളെ കുറിച്ചും അദ്ദേഹം വിവരിച്ചു.
Read More: Amazon LED Light Offers: ദീപാവലിയ്ക്കും ക്രിസ്മസ്സിനുമായി LED സ്ട്രിങ് ലൈറ്റുകൾ 70 രൂപ മുതൽ!
ഇത്തരം വ്യാജ വാർത്തകളും വീഡിയോകളും തടയാൻ സമൂഹമാധ്യമങ്ങൾ ബാധ്യരാണെന്നും ഇതിൽ ഫലം കണ്ടില്ലെങ്കിൽ ഇരയായ വ്യക്തിയ്ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഒരു ഉപയോക്താവും തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സോഷ്യൽ മീഡിയകളുടെ നിയമപരമായ ബാധ്യതയാണ്. ഇങ്ങനെ ഏതെങ്കിലും ഉപയോക്താവോ സർക്കാരോ പരാതി റിപ്പോർട്ട് ചെയ്താൽ അത് 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിൻസ് അഥവാ AI ഉപയോഗിച്ചാണ് ഇത്തരം വ്യാജ വീഡിയോകൾ നിർമിക്കുന്നത്. ഫോട്ടോകളോ ഓഡിയോയോ വീഡിയോകളും ഇങ്ങനെ സൃഷ്ടിച്ചെടുക്കാം. ഇതിനായി ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് മോഡലുകളെയാണ് ആശ്രയിക്കുന്നത്.
ഇൻസ്‌റ്റാഗ്രാമിൽ 400,000ത്തിലധികം ഫോളോവേഴ്‌സുള്ള ബ്രിട്ടീഷ്-ഇന്ത്യൻ വനിത സാറ പട്ടേലിന്റെ വീഡിയയോയാണ് ഡീപ് ഫേക്ക് ചെയ്യപ്പെട്ടത്. എഐ സൃഷ്ടി പെട്ടെന്ന് വ്യാജമാണെന്ന് കണ്ടുപിടിക്കാനാവില്ല. ഒക്ടോബർ 9നാണ് ഈ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
എന്നിട്ടും ഇത് പ്രചരിക്കുന്നതിൽ നിന്ന് തടയാൻ പ്ലാറ്റ്ഫോം നടപടി കൈക്കൊണ്ടില്ല. വീഡിയോ വ്യാജമാണെന്ന് ഇതിനകം തന്നെ നിരവധി ആളുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, ഡീപ് ഫേക്ക് വീഡിയോ വിഷയത്തിൽ രശ്മിക മന്ദാന ഇതുവരെയും പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല.
വിശ്വവിഖ്യാത ചലച്ചിത്രം ദി ഗോഡ്ഫാദറിലെ രംഗം ഡീപ് ഫേക്ക് ചെയ്ത് മലയാള താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ മുമ്പ് ചർച്ചയായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഫഹദ് ഫാസിലും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയാൽ ഗോഡ്ഫാദറിലെ കാസനോവ രംഗത്തിൽ പുനഃസൃഷ്ടിക്കപ്പെട്ട വീഡിയോ വൈറലായതിന് പിന്നാലെ, അതിന്റെ ക്രിയേറ്റർ തന്നെ രംഗത്ത് വന്ന് ഇതൊരു ബോധവൽക്കരണമാണെന്ന് പറഞ്ഞിരുന്നു. ഭാവിയിൽ പല വ്യാജന്മാരും ഇങ്ങനെ കയറിപ്പറ്റാൻ സാധ്യതയുണ്ടെന്ന് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.