300കോടിയ്ക് മുകളിൽ ബഡ്ജറ്റ് ; സിനിമ ഇതാ OTT യിൽ

Updated on 30-Mar-2022
HIGHLIGHTS

ഇതാ വീണ്ടും പുതിയ OTT റിലീസുകൾ ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സിൽ

അതിൽ എടുത്തു പറയേണ്ടത് Prabhas നായകനായി എത്തിയ രാധേ ശ്യാം

മാർച്ച് അവസാനവും അതുപോലെ തന്നെ ഏപ്രിൽ ആദ്യവും പുതിയ OTT റിലീസുകൾ എത്തുന്നുണ്ട് .മലയാളത്തിൽ നിന്നും ,തമിഴിൽ നിന്നും അതുപോലെ തന്നെ പാൻ ഇന്ത്യൻ റിലീസ് സിനിമകളും ഈ കൂട്ടത്തിൽ ഉണ്ട് .അത്തരത്തിൽ ഏപ്രിൽ 1 നു OTT യിൽ എത്തുന്ന ഒരു സിനിമയാണ് Prabhas നായകനായി ഈ മാസ്സം എത്തിയ Radhe Shyam എന്ന സിനിമ .300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ സിനിമ ബോക്സ് ഓഫിസിൽ ഒരു പരാജയം ആയിരുന്നു .ഏപ്രിൽ 1 നു ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .

ഭീഷ്മ പർവ്വം ഇതാ OTTയിൽ എത്തുന്നു

2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ Bheeshma Parvam എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് Bheeshma Parvam.ഇതുവരെ 80  കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ .

എന്നാൽ തിയറ്ററിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഈ Bheeshma Parvam സിനിമയുടെ OTT റിലീസ് എന്നാണ് എന്നറിയുവാൻ ആണ് ആരാധകരും ആകാംഷയുടെ കാത്തിരിക്കുന്നത്  .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ 1 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ Bheeshma Parvam എത്തും എന്നാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :