QR കോഡ് പുറത്തിറക്കി ,ഈ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും
ഇന്ത്യ വികസനത്തിന്റെ പാതയിൽ ആണെന്നകാര്യത്തിൽ യാതൊരുസംശയവും വേണ്ട .ഇനി പണമിടപാടുകൾ എല്ലാം ഡിജിറ്റലിൽ തന്നെ .അതിനു മുന്നോടിയായി QR കോഡുകൾ പുറത്തിറക്കി .റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ ആർ ഗാന്ധിയാണ് ഈ പുതിയ സംരഭത്തിന് തുടക്കം കുറിച്ചത് .
ഇനി QR കോഡുകൾ വഴി നിങ്ങളുടെ പേയ്‌മെന്റ് കൂടുതൽ അനായാസകരം ആക്കുവാൻ സാധിക്കുന്നു .ഇനി നിങ്ങൾ ക്രെഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തേണ്ടതില്ല .അതിനുപകരം ഈ QR കോഡുകൾ ഉപയോഗിച്ച് നിങ്ങളുടെ പണമിടപാടുകൾ കൂടുതൽ അനായാസകരം ഉപയോഗിക്കാം .
മാസ്റ്റർ കാർഡ്, റുപേ, വിസ എന്നിവ ചേർന്നതാണ് ഭാരത് ക്യൂആർ കോഡ്. ഭാരത് ക്യൂആര്‍ കോഡ് മാത്രം ഉപയോഗിച്ച് നിങ്ങളുടെ പണമിടപാടുകൾ സുരക്ഷിതമായ ടരീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു .