30700 രൂപയ്ക്ക് ഷവോമിയുടെ ബെ സൈക്കിൾ
സ്മാർട്ട് ഫോണിൽ മാത്രമല്ല സൈക്കളിലും ഷവോമി തന്നെ
ഒടുവിൽ ഷവോമി അതും പുറത്തിറക്കി .ഷവോമിയുടെ ഏറ്റവും പുതിയ ഉത്പന്നമായ ബെ സൈക്കിൾ അവർ പുറത്തിറക്കി .ഇതിന്റെ ഇന്ത്യൻ മാർക്കറ്റിലെ വില എന്നുപറയുന്നത് 30700 രൂപയാണ് .അതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .സ്മാർട്ട് ഫോൺ രംഗത്തു നിന്നും ഷവോമി വീണ്ടും വേറിട്ട് ചിന്തിക്കുന്നതിനു ഒരു വലിയ ഉദാഹരണം ആണ് അവരുടെ പുതിയ ഇലട്രിക്ക് ബെ സൈക്കിൾ .
വലിയ ഭാരം ഇല്ലാത്ത ഈ ബെ സൈക്കിൾ ഇതിനോടകം തന്നെ വിപണിയിൽ മികച്ച രീതിയിൽ മുന്നേറുകയാണ് .വെറും 7 കിലോ ഭാരം മാത്രമേ ഇതിനുള്ളു .ഈ ഇലട്രിക്ക് ബെ സൈക്കിൾ പ്രവർത്തിക്കുന്നത് 250W 36V & 18650 ബാറ്ററിയിലാണ് . കമ്പനി പറയുന്നത് ഇങ്ങനെയാണ് .
ഒറ്റത്തവണ ചാർജ് ചെയ്താൽ കുറഞ്ഞത് 45 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കും എന്നാണ് .ചൈന വിപണിയിൽ വൻ വിജയം ആയിരുന്നു ഷവോമിയുടെ ഈ ഇലട്രിക്ക് സൈക്കിൾ .ഇതിന്റെ ഒരു വലിയ പ്രതേകത ഇതിന്റെ മികച്ച രൂപകല്പനയാണ് .ഒറ്റ നോട്ടത്തിൽ തന്നെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു സൈക്കിൾ ആണിത് .
പക്ഷെ 40000 രൂപമുതൽ ബൈക്കും ,സ്കൂട്ടിയും ലഭിക്കുന്ന ഈ സമയത്തു ഇതു ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽ നേട്ടം കൈവരിക്കാൻ ആകും എന്ന കാര്യത്തിൽ സംശയം ആണ് . മികച്ച ബാറ്ററി ലൈഫും ഷവോമി ഉറപ്പു നൽകുന്നുണ്ട് .ഷാവോമോയുടെ സ്മാർട്ട് ഫോണുകൾ ഇല്ലതന്നെ ഇന്ത്യൻ വിപണിയിൽ മികച്ച വിജയം ആയിരുന്നു .