കേരളത്തിന് പുറത്തുള്ള പ്രേക്ഷകരും ഏറ്റെടുത്ത Premalu OTT Release എന്നാണെന്നോ? മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ നസ്ലെനും മമിത ബൈജുവും മുഖ്യവേഷത്തിലെത്തിയ ചിത്രമാണിത്. ഹൈദരാബാദ് പശ്ചാത്തലമാക്കി എടുത്ത മലയാള ചിത്രം ഇനി ഒടിടി പ്രേക്ഷകരിലേക്കും.
തിയറ്ററുകളിൽ 100 കോടി കളക്ഷൻ നേടിയ ഈ വർഷത്തെ ചിത്രമാണ് പ്രേമലു. തമിഴ് നാട്, കർണാടക, തെലുങ്ക് സംസ്ഥാനങ്ങളിലും പ്രേമലു പ്രശംസ നേടി. കൂടാതെ സിനിമയുടെ തമിഴ്, തെലുങ്ക് മൊഴിമാറ്റ വേർഷനുകൾക്കും മികച്ച പ്രതികരണമായിരുന്നു. ബോക്സ്ഓഫീസിൽ ഇപ്പോഴും സിനിമ പ്രദർശനം തുടരുകയാണ്. ഫെബ്രുവരി 9നായിരുന്നു Premalu റിലീസ് ചെയ്തത്. ഇനിയിതാ സിനിമ ഒടിടിയിലേക്കും വരുന്നു.
പ്രേമലു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഡിജിറ്റൽ റിലീസ് ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 29 മുതലായിരിക്കും സിനിമയുടെ ഒടിടി റിലീസെന്നും പറയുന്നു. എന്നാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നസ്ലെൻ, മമിത ബൈജു എന്നിവർക്കൊപ്പം അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നീ യുവതാരനിരയും സിനിമയിലുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ സംവിധായകൻ ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഒരു കംപ്ലീറ്റ് എന്റർടെയിനറായ ചിത്രത്തിന്റെ എഡിറ്റർ ആകാശ് ജോസഫ് വർഗീസാണ്. അജ്മൽ സാബുവാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് പ്രേമലു നിർമിച്ചത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരാണ് നിർമാതാക്കൾ. 3 കോടി ബജറ്റിലൊരുക്കിയ കോമഡി- റൊമാന്റിക് ചിത്രം ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർഹിറ്റാണ്.
ഒട്ടനവധി പുതുപുത്തൻ സിനിമകൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് അബ്രഹാം ഓസ്ലർ ആണ്. ആട്, അഞ്ചാം പാതിര സിനിമകളുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രമാണിത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന സിനിമ ജനുവരിയിലായിരുന്നു റിലീസ് ചെയ്തത്.
ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം ഓസ്ലർ നേടി. ജയറാമാണ് അബ്രഹാം ഓസ്ലർ എന്ന അന്വേഷണ ഉദ്യോഗസ്ഥനായി വന്നത്. മമ്മൂട്ടി, ജഗദീഷ്, അനശ്വര രാജൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
Read More: IPL 2024: ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി നിങ്ങളുടെ മൊബൈലിൽ കാണാം, അതും Free ആയി!
ഓസല്ലറും കഴിഞ്ഞ വാരം മുതൽ ഒടിടി സംപ്രേഷണം ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരുന്നു ഓസ്ലറിന്റെ റിലീസ്.