Premalu താരം മമിത ബൈജുവിന്റെ തമിഴ് ചിത്രം OTT-യിൽ. തമിഴിൽ താരം അരങ്ങേറ്റം കുറിച്ച സിനിമയാണിത്. തിയേറ്ററിലെത്തി ഒരു മാസം ആകുന്നതിന് മുന്നേ OTT Release ചെയ്തു. ഈ പുതിയ തമിഴ് ചിത്രത്തിൽ ജി.വി പ്രകാശ് കുമാര്‍ ആണ് നായകൻ. റിബല്‍ എന്ന തമിഴ് ചിത്രമാണ് ഒടിടിയിൽ എത്തിയത്.
പിരീഡ് പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണിത്. അഭിനേതാവ് എന്നതിന് പുറമെ തമിഴ് ഗായകനും ഗാനസംവിധായകനുമാണ് ജി.വി പ്രകാശ് കുമാർ. പ്രേമലു തമിഴ്നാട്ടിലും ഹിറ്റായതോടെ, മമിത ബൈജു ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷമാണ് Rebel റിലീസിന് എത്തിയതും.
മാർച്ച് 22ന് തിയേറ്ററിലെത്തിയ സിനിമ ഇപ്പോൾ OTT സ്ട്രീം ചെയ്യുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എന്നാൽ തിയേറ്ററിൽ വലിയ വിജയം നേടാൻ റിബലിന് സാധിച്ചില്ല. ഒടിടിയിൽ 15 ദിവസത്തിനുള്ളിൽ സിനിമ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു. തിയേറ്റർ വിജയം നേടാനായില്ലെങ്കിലും റിബലിനെ ഒടിടി പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആമസോൺ പ്രൈം ആക്സസുള്ളവർക്ക് റിബൽ ഇപ്പോൾ ഒടിടിയിൽ കാണാം. സൂപ്പർ ശരണ്യ, പ്രേമലു ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രിയങ്കരിയായി മമിത മാറിക്കഴിഞ്ഞു. താരത്തിന്റെ തമിഴ് സിനിമയെയും മലയാളി പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ സിനിമയുടെ ട്രെയിലറിന് പിന്നാലെ ചില ആരോപണങ്ങളുണ്ടായി. ക്യാമ്പസ് ലൈഫിലെ മലയാളി- തമിഴ് സംഘർഷമാണ് പ്രമേയമെന്ന രീതിയിൽ സംശയങ്ങൾ വന്നിരുന്നു.
നവാഗതനായ നികേഷ് ആര്‍.എസ് ആണ് റിബലിന്റെ സംവിധായൻ. വെങ്കിടേഷ് വി.പി, ഷാലു റഹിം, കല്ലൂരി വിനോദ് എന്നിവരാണ് മറ്റ് താരങ്ങൾ. കരുണാസ്, ആദിത്യ ഭാസ്കര്‍, സുബ്രഹ്മണ്യ ശിവ തുടങ്ങിയവരും അഭിനയനിരയിലുണ്ട്. റിബെലിന് സംഗീതം ചെയ്തത് ജി.വി പ്രകാശ് തന്നെയാണ്. അരുണ്‍കൃഷ്ണ രാധാകൃഷ്ണന്‍ അണ് ക്യാമറാമാൻ. ലിയോ ജോണ്‍ പോള്‍ ആണ് സിനിമയുടെ എഡിറ്റർ.
Read More: Manjummel Boys OTT release: പ്രേമലു മാത്രമല്ല, മഞ്ഞുമ്മൽ ബോയ്സും ഏപ്രിലിൽ ഒടിടിയിൽ എത്തുമോ?
ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം പ്രേമലുവിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിഷുവിന് മുന്നേ മലയാളികൾക്ക് മുന്നിലേക്ക് എത്തുകയാണ് പ്രേമലു. ഏപ്രിൽ 12നാണ് സിനിമയുടെ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് പ്രേമലുവിന്റ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
മലയാളത്തിൽ ഹിറ്റായതിന് പിന്നാലെ പ്രേമലു തമിഴിലും തെലുങ്കിലും പുറത്തിറക്കി. രാജമൌലിയുടെ മകന്റെ കമ്പനിയാണ് തെലുഗു പ്രേമലു വിതരണം ചെയ്തത്.