പ്രസാർ ഭാരതിയുടെ OTT, ഒപ്പം ഗ്രാമങ്ങളിലേക്ക് 8 ലക്ഷം സൗജന്യ DTH സെറ്റ്-ടോപ്പ് ബോക്സുകൾ

Updated on 11-Jan-2023
HIGHLIGHTS

ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് 8 ലക്ഷത്തിലധികം സൗജന്യ ഡിഷ് DTH സെറ്റ്-ടോപ്പ് ബോക്സുകൾ വിതരണം ചെയ്യും

പൊതുമേഖലാ പ്രക്ഷേപണ-സംപ്രേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക ലക്ഷ്യം

2,539.61 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി

ഇന്ന് ഒടിടിയുടെ ആധിപത്യമാണ് വിനോദ മേഖലകളിൽ. ഒരു സിനിമയുടെ തിയേറ്റർ റിലീസിനേക്കാൾ ആവേശത്തോടെ പ്രേക്ഷകർ കാത്തിരിക്കുന്നത് അതിന്റെ ഒടിടി റിലീസിനാണ് (OTT release). ഇങ്ങനെ OTT ട്രെൻഡ് ആകുമ്പോൾ, തങ്ങളുടേതായ സ്വന്തം ഒടിടി കൊണ്ടുവരുന്നതിലാണ് കേന്ദ്ര സർക്കാരും പദ്ധതിയിടുന്നത്. ഇപ്പോഴിതാ, 2025-2026 വർഷത്തിൽ ബ്രോഡ്കാസ്റ്റിങ് ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിനും വിപുലീകരണത്തിനുമായി 2,539.61 കോടി രൂപയുടെ ബ്രോഡ്കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (ബിൻഡ്) പദ്ധതിക്ക് കേന്ദ്രം അടുത്തിടെ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി പ്രസാർ ഭാരതി ഒരു OTT  platform കൊണ്ടുവരുന്നതിനും പദ്ധതിയിടുന്നു.

കഴിഞ്ഞ വർഷം, ഒടിടി പ്ലാറ്റ്‌ഫോമായ യപ്പ് ടിവി-Yupp TVയുമായി പ്രസാർ ഭാരതി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിലൂടെ ഡിഡി ഇന്ത്യയെ യുഎസ്, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാക്കുന്നതിന് സാധിച്ചു. ഇത്തരത്തിൽ പലതരം പ്ലാറ്റ്‌ഫോമുകളിലൂടെ 190-ലധികം രാജ്യങ്ങളിൽ ഡിഡി ചാനൽ- DD Channel ഇപ്പോൾ ലഭ്യമാണ്.

8 ലക്ഷത്തിലധികം DTH സെറ്റ്-ടോപ്പ് ബോക്സുകൾ

ഇതിനെല്ലാം പുറമെ, പുതിയതായി വരുന്ന വാർത്ത എന്തെന്നാൽ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് 8 ലക്ഷത്തിലധികം ദൂരദർശൻ (ഡിഡി) സൗജന്യ ഡിഷ് DTH സെറ്റ്-ടോപ്പ് ബോക്സുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളതാണ്. ഈയിടെയായി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബ്രോഡ്‌കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (BIND) സ്കീമിന് കീഴിലാണ് സെറ്റ്- ടോപ്പ് ബോക്സുകൾ വിതരണം ചെയ്യുന്നത്. 
ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളിലും പിന്നാക്കജില്ലകളിലും താമസിക്കുന്നവർക്കും ഉള്‍ഗ്രാമങ്ങൾ, ആദിവാസി ഊരുകൾ, നക്‌സല്‍ ഭീഷണിയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കുമാണ് DTH സെറ്റ് ടോപ് ബോക്സുകള്‍ സൗജന്യമായി നൽകുക.

ഇതിലൂടെ ആകാശവാണി, ദൂരദര്‍ശൻ-Doordarshan  ഉൾപ്പെടുന്ന പൊതുമേഖലാ പ്രക്ഷേപണ-സംപ്രേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :