ചിത്രം ഒടിടിയിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി
സൂപ്പർ ശരണ്യയിലെ അജിത് മേനോനെ നിങ്ങൾ മറന്നിട്ടുണ്ടാകില്ലല്ലോ അല്ലേ? കൂടാതെ, അനുരാഗ് എൻജിനീയറിങ് വർക്ക്സ് എന്ന ഷോർട് ഫിലിമിലൂടെയും താരം മലയാളികളുടെ മനം കവർന്നു. അഭിനേതാവിന് പുറമെ സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ ചുവടുവച്ച വിനീത് വാസുദേവൻ സംവിധാനം ചെയ്ത ചിത്രമാണ് പൂവൻ.
ആന്റണി വർഗീസ് അഥവാ പെപ്പേ എന്നറിയപ്പെടുന്ന മലയാളികളുടെ ജനപ്രിയ യുവതാരമാണ് Poovanലെ നായകൻ. അടിപിടി പടങ്ങളുടെ ക്ലീഷേ ട്രാക്കിൽ നിന്ന് മാറി റൊമാൻസും കോമഡിയും കോർത്തിണക്കിയ പൂവനിൽ താരം മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
പൂവൻ ഇതാ റിലീസിന്
ഇപ്പോഴിതാ, Poovan ഡിജിറ്റൽ റിലീസിന് എത്തിയിരിക്കുകയാണ്. പ്രണയവും നർമവും സസ്പെൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന മലയാള ചിത്രം സീ5വിലാണ് പ്രദർശനത്തിന് എത്തുന്നത്. മാർച്ച് 24 മുതൽ പൂവൻ (Poovan) സിനിമയുടെ സംപ്രേഷണം ആരംഭിക്കും.
പേര് സൂചിപ്പിക്കുന്ന പോലെ ഒരു പൂവൻ കോഴിയെ ചുറ്റിപ്പറ്റിയാണ് കഥ. അപ്രതീക്ഷിതമായി നായകന് പൂവൻ കോഴിയെ കിട്ടുന്നതും അതിന്റെ വളർച്ചയും ഒപ്പം നായകന്റെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളും പ്രമേയമാകുന്നു. വരുൺ ധാരയാണ് പൂവൻ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സജിത് പുരുഷനാണ് ചിത്രത്തിന്റെ ക്യാമറാമാൻ. ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്ന് പൂവൻ നിർമിച്ചിരിക്കുന്നു.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.