Poco M6 Pro 5G ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്
Poco M6 Pro 5G പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ താഴെ നൽകുന്നു
Poco M6 Pro 5G ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്തിടെ ഈ ഫോൺ BIS അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടു. അതിനാൽ ഈ ഫോൺ ഉടൻ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് കരുതേണ്ടത്. റിപ്പോർട്ടുകൾ പ്രകാരം 23076PC4BI എന്ന മോഡൽ നമ്പറുള്ള Poco ഫോണിന് BIS അതോറിറ്റിയുടെ സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്. അതേസമയം, പോക്കോ കമ്പനിയുടെ 6 സീരീസിന്റെ ആദ്യ ഫോണായി ഈ ഫോൺ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. Poco M6 Pro 5G പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ താഴെ നൽകുന്നു.
Poco M6 Pro 5G ഡിസ്പ്ലേ
ഫോണിന് 6.79 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് Poco M6 Pro 5G വരുന്നത് എന്നാണ് റിപ്പോർട്ട്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണിത്.
Poco M6 Pro 5G ക്യാമറ
ഡ്യുവൽ പിൻ ക്യാമറകൾ ഉണ്ടാകും. 50 മെഗാപിക്സലിന്റെ പ്രാഥമിക ക്യാമറയും 2 മെഗാപിക്സലിന്റെ മറ്റൊരു സെൻസറും ഉണ്ടാകും. അതുകൊണ്ടുതന്നെ ക്യാമറയുടെ ഗുണനിലവാരം അത്ര മികച്ചതായിരിക്കില്ല, ഇത് ഫോണിന്റെ ചെറിയ പോരായ്‌മയായി തോന്നുന്നു.
Poco M6 Pro 5G പ്രോസസ്സർ
Qualcomm Snapdragon 4 Gen 2 പ്രോസസറായിരിക്കും ഈ ഫോണിന്റെ കരുത്ത്. ഈ ഫോണിന് 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ടാകും. അതിനാൽ ഈ ഫോണിന് വലിയ സ്റ്റോറേജ് ഉണ്ടായിരിക്കും. റാം വർധിപ്പിക്കാൻ സാധിക്കുന്ന 12 ജിബി വെർച്വൽ റാം സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്. സ്റ്റോറേജ് തികയാത്തവർക്കായി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡേവിസിലുണ്ടാകും എന്ന് പ്രതീക്ഷിക്കാം.
Poco M6 Pro 5G ഒഎസും ബാറ്ററിയും
ആൻഡ്രോയിഡ് 13ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് 18W ഫാസ്റ്റ് ചാർജിങ്ങുള്ള 5000mAh ബാറ്ററി ഉണ്ടായിരിക്കാം. ചാർജിംഗ് സ്പീഡ് അത്ര നല്ലതല്ലെങ്കിലും സ്റ്റാൻഡേർഡ് ബാറ്ററിയാണ് ഇവിടെയുള്ളത്
Poco M6 Pro 5G മറ്റു സവിശേഷതകൾ
കണക്റ്റിവിറ്റിക്കായി ഈ ഫോണിൽ 4G LTE, 5G, WIFI, USB ടൈപ്പ് C പോർട്ട്, GPS എന്നിവയുണ്ട്. ടൈം ബ്ലൂ, സ്കൈ ഇല്യൂഷൻ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിൽ ലഭ്യമാകും.