Poco M6 Pro 5G Launch: 18W ഫാസ്റ്റ് ചാർജിങ്ങുള്ള 5000mAh ബാറ്ററിയുമായി Poco M6 Pro 5G ഉടൻ ഇന്ത്യയിലെത്തും

Poco M6 Pro 5G Launch: 18W ഫാസ്റ്റ് ചാർജിങ്ങുള്ള 5000mAh ബാറ്ററിയുമായി Poco M6 Pro 5G ഉടൻ ഇന്ത്യയിലെത്തും
HIGHLIGHTS

Poco M6 Pro 5G ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്‌

Poco M6 Pro 5G പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ താഴെ നൽകുന്നു

Poco M6 Pro 5G ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്തിടെ ഈ ഫോൺ BIS അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടു. അതിനാൽ ഈ ഫോൺ ഉടൻ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് കരുതേണ്ടത്. റിപ്പോർട്ടുകൾ പ്രകാരം 23076PC4BI എന്ന മോഡൽ നമ്പറുള്ള Poco ഫോണിന് BIS അതോറിറ്റിയുടെ സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്. അതേസമയം, പോക്കോ കമ്പനിയുടെ 6 സീരീസിന്റെ ആദ്യ ഫോണായി ഈ ഫോൺ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. Poco M6 Pro 5G പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ താഴെ നൽകുന്നു.

Poco M6 Pro 5G ഡിസ്പ്ലേ

ഫോണിന് 6.79 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് Poco M6 Pro 5G വരുന്നത് എന്നാണ് റിപ്പോർട്ട്.  90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണിത്. 

Poco M6 Pro 5G ക്യാമറ 

ഡ്യുവൽ പിൻ ക്യാമറകൾ ഉണ്ടാകും. 50 മെഗാപിക്സലിന്റെ പ്രാഥമിക ക്യാമറയും 2 മെഗാപിക്സലിന്റെ മറ്റൊരു സെൻസറും ഉണ്ടാകും. അതുകൊണ്ടുതന്നെ  ക്യാമറയുടെ ഗുണനിലവാരം അത്ര മികച്ചതായിരിക്കില്ല, ഇത് ഫോണിന്റെ ചെറിയ പോരായ്‌മയായി തോന്നുന്നു.

Poco M6 Pro 5G പ്രോസസ്സർ 

Qualcomm Snapdragon 4 Gen 2 പ്രോസസറായിരിക്കും ഈ ഫോണിന്റെ കരുത്ത്. ഈ ഫോണിന് 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ടാകും. അതിനാൽ ഈ ഫോണിന് വലിയ സ്റ്റോറേജ് ഉണ്ടായിരിക്കും. റാം വർധിപ്പിക്കാൻ സാധിക്കുന്ന 12 ജിബി വെർച്വൽ റാം 
സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്. സ്റ്റോറേജ് തികയാത്തവർക്കായി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡേവിസിലുണ്ടാകും എന്ന് പ്രതീക്ഷിക്കാം.

Poco M6 Pro 5G ഒഎസും  ബാറ്ററിയും 

ആൻഡ്രോയിഡ് 13ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് 18W ഫാസ്റ്റ് ചാർജിങ്ങുള്ള 5000mAh ബാറ്ററി ഉണ്ടായിരിക്കാം. ചാർജിംഗ് സ്പീഡ് അത്ര നല്ലതല്ലെങ്കിലും സ്റ്റാൻഡേർഡ് ബാറ്ററിയാണ് ഇവിടെയുള്ളത്

Poco M6 Pro 5G മറ്റു സവിശേഷതകൾ 

കണക്റ്റിവിറ്റിക്കായി ഈ ഫോണിൽ 4G LTE, 5G, WIFI, USB ടൈപ്പ് C പോർട്ട്, GPS എന്നിവയുണ്ട്. ടൈം ബ്ലൂ, സ്കൈ ഇല്യൂഷൻ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിൽ ലഭ്യമാകും.

നൽകിയിട്ടുള്ളത് പ്രതീകാത്മക ചിത്രമാണ് 

 

 

Nisana Nazeer
Digit.in
Logo
Digit.in
Logo