Poco F5 Pro vs Vivo V27 Pro താരതമ്യം ചെയ്യുന്നത് അവയുടെ സ്‌പെസിഫിക്കേഷനുകളും സവിശേഷതകളും ആണ്. Poco F5 Pro Vivo V27 Pro ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും എല്ലാം നമുക്ക് ഒന്ന് താരതമ്യം ചെയ്യാം
Poco F5 Pro സ്മാർട്ട്ഫോണുകൾ മെയ് 9 -ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. ആഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് സൂചന. Poco F5 Proയുടെ വില 36, 890 എന്നാണ് അറിയാൻ കഴിയുന്നത്.
Vivo V27 Pro മാർച്ച് 1ന് ആണ് വിപണിയിലെത്തിയത്. Vivo V27 Proയുടെ വില 37,999 രൂപയാണ്
പോക്കോ എഫ്5 5ജി സ്മാർട്ട്ഫോണിൽ 68.7 ബില്യൺ കളറുകൾ നൽകുന്ന 12 ബിറ്റ് ഡിസ്‌പ്ലേ സാങ്കേതികവിദ്യയാണുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എക്സ്ഇൻഫിനിറ്റി പ്രോ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഡോൾബി വിഷൻ, എച്ച്‌ഡിആർ 10+, അഡാപ്റ്റീവ് എച്ച്‌ഡിആർ എന്നിവയും ഈ ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഗെയിമിങ്, വീഡിയോ സ്ട്രീമിങ് എന്നിവയ്ക്ക് മികച്ച ഡിസ്പ്ലെയാണ് ഇത്.
വിവോ വി27പ്രോ സ്മാർട്ട്ഫോണുകളിൽ 6.78-ഇഞ്ച് ഫുൾ-HD+ (1,080×2,400 പിക്സലുകൾ) AMOLED ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. വിവോ വി27 പ്രോ മോഡൽ 4nm മീഡിയടെക് ഡൈമൻസിറ്റി 8200 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്നു. 12 ജിബി വരെ LPDDR5 റാമും ഫോണിലുണ്ട്. വിവോ വി27ന് കരുത്ത് നൽകുന്നത്, മീഡിയടെക് ഡൈമെൻസിറ്റി 7200 5ജി എസ്ഒസിയാണ്.
മൂന്ന് പിൻക്യാമറകളുമായിട്ടാണ് പോക്കോ എഫ്5 5ജി വരുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ, 16 എംപി സെൽഫി ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്.2x ലോസ്‌ലെസ് ഇൻ-സെൻസർ സൂം ഫീച്ചറും ഫിലിം ക്യാമറ മോഡുകളും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്.
വിവോ വി27 പ്രോ എന്നീ സ്മാർട്ട്ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനുള്ള 50 മെഗാപിക്സൽ സോണി IMX766V പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് പിന്നിലുള്ള ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 എംപി സെൻസറും ഈ ഡിവൈസിലുണ്ട്.
5000mAh ബാറ്ററിയുമായിട്ടാണ് പോക്കോ എഫ്5 5ജി സ്മാർട്ട്ഫോൺ വരുന്നത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. വെറും 45 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോണിന് 0% മുതൽ 100% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് പോക്കോ അവകാശപ്പെടുന്നു.
വെഡ്ഡിങ് സ്റ്റൈൽ പോർട്രെയ്‌റ്റ്, ഓറ ലൈറ്റ്, പനോരമ, ടൈം-ലാപ്‌സ് ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെയുള്ള വ്യത്യസ്‌ത വീഡിയോ, ഫോട്ടോഗ്രാഫി മോഡുകളെ സപ്പോർട്ട് ചെയ്യുന്ന പിൻ ക്യാമറ സെറ്റപ്പാണ് വിവോ വി27, വിവോ വി27പ്രോ സ്മാർട്ട്ഫോണുകളിൽ ഉള്ളത്. ഈ ഡിവൈസുകളിൽ 4,600mAh ബാറ്ററിയും 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്.