സാധാരണക്കാരുടെ ജീവൻ രക്ഷാ ആപ്പ് ഇസഞ്ജീവനി: പ്രധാനമന്ത്രി

സാധാരണക്കാരുടെ ജീവൻ രക്ഷാ ആപ്പ് ഇസഞ്ജീവനി: പ്രധാനമന്ത്രി
HIGHLIGHTS

മൻ കി ബാത്തിന്റെ 98-ാം എപ്പിസോഡിലാണ് ഇസഞ്ജീവനി സേവനങ്ങൾ ഉറപ്പാക്കിയത്

ഈ ആപ്പ് ഉപയോഗിക്കുന്ന ടെലി കൺസൾട്ടന്റുമാരുടെ എണ്ണം 10 കോടി കവിഞ്ഞു

ഇടത്തരക്കാരുടെയും മലയോരമേഖലയിൽ താമസിക്കുന്നവരുടെയും ജീവൻ രക്ഷാ ആപ്പായി ഇസഞ്ജീവനി

ഇസഞ്ജീവനി (eSanjeevani) ആപ്ലിക്കേഷൻ പോലുള്ള പരീക്ഷണങ്ങൾ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിന്റെ 98-ാം എപ്പിസോഡിൽ പറഞ്ഞു. പൊതുജനപങ്കാളിത്തത്തിന്റെ പ്രകടനമെന്ന നിലയിൽ മൻ കി ബാത്ത് ഒരു മികച്ച വേദിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .

ഇസഞ്ജീവനിയെ കുറിച്ച് പ്രധാനമന്ത്രി

ഇസഞ്ജീവനി (eSanjeevani) ആപ്പിനെക്കുറിച്ച് സംസാരിക്കവെ ഡിജിറ്റൽ ഇന്ത്യയുടെ ശക്തി ഓരോ കോണിലും ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആപ്പിലൂടെ ടെലി കൺസൾട്ടേഷനിലൂടെ അതായത് അകലെ ഇരിക്കുമ്പോൾ വീഡിയോ കോൺഫറൻസിലൂടെ നിങ്ങളുടെ രോഗത്തെക്കുറിച്ച് നിങ്ങൾക്ക് ഡോക്ടറെ സമീപിക്കാം. ഇതുവരെ, ഈ ആപ്പ് ഉപയോഗിക്കുന്ന ടെലി കൺസൾട്ടന്റുമാരുടെ എണ്ണം 10 കോടി കവിഞ്ഞു. 

സാധാരണക്കാരുടെ ജീവൻ രക്ഷാ ആപ്പ് ഇസഞ്ജീവനി: പ്രധാനമന്ത്രി

ഇത്തരമൊരു നേട്ടത്തിന് ഡോക്ടർമാരെയും രോഗികളെയും അഭിനന്ദിച്ച അദ്ദേഹം ഇന്ത്യയിലെ ജനങ്ങൾ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഇസഞ്ജീവനി (eSanjeevani)യെന്ന് അദ്ദേഹം പറഞ്ഞു. “കൊറോണയുടെ കാലത്ത് ഇസഞ്ജീവനി ആപ്പ് ജനങ്ങൾക്ക് വലിയ അനുഗ്രഹമായി മാറി എന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാമിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഒരു ഡോക്ടറോടും രോഗിയോടും സംസാരിച്ച അദ്ദേഹം, രാജ്യത്തെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മലയോരമേഖലയിൽ താമസിക്കുന്നവരുടെയും ജീവൻ രക്ഷാ ആപ്പായി ഇസഞ്ജീവനി (eSanjeevani) മാറുകയാണെന്ന് പറഞ്ഞു. “ഇതാണ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ ശക്തി. ഇന്ന് എല്ലാ മേഖലയിലും അതിന്റെ ഫലം നാം കാണുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Nisana Nazeer
Digit.in
Logo
Digit.in
Logo