ഈ റുപ്പി എന്ന പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പുറത്തിറക്കി പ്രധാന മന്ത്രി

Updated on 03-Aug-2021
HIGHLIGHTS

പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ പുറത്തിറക്കിയിരിക്കുന്നു

e-RUPI എന്ന പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ആണ് പുറത്തിറക്കിയിരിക്കുന്നത്

ഡിജിറ്റൽ യുഗത്തിന് ഒന്നും കൂടി മുൻതുക്കം നൽകികൊണ്ട് ഇതാ പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു .e-RUPI എന്ന പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .നിലവിലത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ തന്നെയാണ് .

തുടക്കത്തിൽ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണ ഉപഭോതാക്കൾക്ക് ആകും ഇതിന്റെ പ്രയോജനം ലഭിക്കുക .നാഷണൽ പേയ്‌മെന്റ് ഓഫ് ഇന്ത്യയുടെ കീഴിലാണ് പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ  e-RUPI വികസിപ്പിച്ചെടുത്തിരിക്കുന്നത് .സർക്കാരിന്റെ എല്ലാത്തരം പദ്ധതികളും എത്തുന്നുവെന്ന് ഉറപ്പാക്കുവാൻ ഇത് സഹായിക്കുന്നു .

OR കോഡുകളുടെയും കൂടാതെ മറ്റു OTP സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം നടക്കുക .അതുപോലെ തന്നെ ഇതിന്റെ ഉപഭോതാക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ ഉള്ള ഈ വൗച്ചർ സേവനങ്ങൾ ഉപയോഗിച്ചാണ് ഉപഭോതാക്കൾക്ക് വിവിധ വിവിധ സേവങ്ങൾ നടത്തുവാൻ സാധിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :