വിജയ് ആന്‍റണി നായകനായി 2016ൽ പുറത്തിറങ്ങിയ പിച്ചൈക്കാരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പിച്ചൈക്കാരൻ 2. മെയ് 19ന് റിലീസിനെത്തിയ ദ്വിഭാഷ ചിത്രത്തിന്റെ OTT റിലീസിനെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പിച്ചൈക്കാരൻ 2 എന്ന പേരിൽ തമിഴിലും, ബിച്ചഗഡു 2 എന്ന പേരിൽ തെലുങ്കിലും ചിത്രം റിലീസ് ചെയ്തു. 7 വർഷത്തിന് ശേഷം വന്ന പിച്ചൈക്കാരന്റെ തുടർഭാഗം എഴുതി സംവിധാനം ചെയ്തത് വിജയ് ആന്റണി തന്നെയാണ്. എന്നാൽ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ഗുരുമൂര്‍ത്തി ആയിരുന്നു. ആദ്യമായാണ് വിജയ് ആന്റണി ഒരു ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എന്ന പ്രത്യേകതയും പിച്ചൈക്കാരൻ 2നുണ്ട്. രചനയ്ക്കും സംവിധാനത്തിനും പുറമെ എഡിറ്ററും സംഗീതസംവിധാനവും
വിജയ് ആന്റണിയ്ക്കൊപ്പം കാവ്യ ഥാപ്പാർ, ദേവ് ഗില്‍, രാധാ രവി, യോഗി ബാബു, മൻസൂർ അലി ഖാൻ, മലയാളിയായ ഹരീഷ് പേരടി, ജോൺ വിജയ് തുടങ്ങിയ പ്രതിഭാധനരായ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ഓം നാരായണനാണ് പിച്ചൈക്കാരന്റെ ക്യാമറാമാൻ. വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറിലാണ് Pichaikkaran 2 നിർമിച്ചിരിക്കുന്നത്.
2016ൽ സിനിമ മികച്ച വിജയമായിരുന്നു. തിയേറ്ററിൽ കളക്ഷൻ നേടിയ പിച്ചൈക്കാരന്റെ രണ്ടാം ഭാഗം വരുമ്പോൾ ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, കാര്യമായ വിജയം നേടാനായില്ല. കൂടാതെ സിനിമയുടെ ട്രെയിലറും മറ്റും ഗംഭീര പ്രതീക്ഷ നൽകിയിരുന്നു.
കോടീശ്വരനായ നായകൻ പിന്നീട് ഒരു സാഹചര്യത്തിൽ ഭിക്ഷക്കാരനായി ജീവിക്കേണ്ടി വരുന്നതും സംഭവവികാസങ്ങളുമാണ് പിച്ചൈക്കാരൻ സിനിമയുടെ പ്രമേയം. ആദ്യം തമിഴിലും തുടർന്ന് മൊഴിമാറ്റം ചെയ്ത് തെലുങ്കിലും റിലീസ് ചെയ്തപ്പോൾ പിച്ചൈക്കാരൻ വൻ വിജയമായി. രണ്ടാം ഭാഗവും അസ്വാഭിക കഥാസന്ദർഭങ്ങളിലൂടെയാണ് നീങ്ങുന്നത്. കോടീശ്വരനായ നായകന്റെ ചില കൂട്ടാളികൾ ഒരു ഭിക്ഷക്കാരന്റെ തലച്ചോറ് നായകനിലേക്ക് മാറ്റിവയ്ക്കുന്നതും, അയാളുടെ സ്വത്ത് കൈവശമാക്കാൻ ശ്രമിക്കുന്നതുമാണ് പിച്ചൈക്കാരൻ 2ന്റെ പ്രമേയം.
Pichaikkaran 2 ഇപ്പോഴിതാ ഒടിടിയിലേക്ക് വരുന്നു. Disney+ Hotstarലാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിന് എത്തുന്നത്. ജൂൺ 17 മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.