10 വർഷമാകുമ്പോൾ Aadhaar ഫോട്ടോ അപ്ഡേറ്റ് ചെയ്യണം

10 വർഷമാകുമ്പോൾ Aadhaar ഫോട്ടോ അപ്ഡേറ്റ് ചെയ്യണം
HIGHLIGHTS

ആധാറിന്റെ തടസങ്ങളില്ലാത്ത ഓതന്റിക്കേഷൻ സേവനം ഉറപ്പ് വരുത്തേണ്ടതുണ്ട്

എല്ലാവരും ആധാർ കാർഡ് വിവരങ്ങൾ പതിവായി അപ്‌ഡേറ്റ് ചെയ്യണം

ആധാർ കാർഡുകൾ പത്ത് വർഷം പൂർത്തിയാകുമ്പോൾ പുതുക്കണം

ഇന്ത്യയിലെ ഏതൊരു പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് Aadhaar. സർക്കാരിൽ നൽകുന്ന ഏതൊരു സേവനം ലഭ്യമാക്കണമെങ്കിലും ആധാർ കാർഡ് നിർബന്ധമായി മാറിയിരിക്കുന്നു. നവജാത ശിശുക്കൾ മുതൽ, ഭൂരിഭാഗം ഇന്ത്യക്കാർക്കും ആധാർ കാർഡുകളും യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പരുമുണ്ട്. ആധാർ രജിസ്ട്രേഷൻ പോലെ തന്നെ പ്രധാനമാണ് ആധാർ അപ്ഡേറ്റും. ആധാർ വിവരങ്ങളുടെ കൃത്യതയും തടസങ്ങളില്ലാത്ത ഓതന്റിക്കേഷൻ പ്രോസസും എപ്പോഴും ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഇതിനായി എല്ലാവരും ആധാർ കാർഡ് വിവരങ്ങൾ പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശം നൽകിയിട്ടുണ്ട്. എൻറോൾ ചെയ്ത ആധാർ കാർഡുകൾ പത്ത് വർഷം പൂർത്തിയാകുമ്പോൾ പുതുക്കണമെന്ന് കഴിഞ്ഞ വർഷം കേന്ദ്രം ഭേദഗതിയും പുറത്തിയിരിക്കുന്നു. കാർഡ് വിവരങ്ങൾ പുതുക്കുന്നതിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ അറിയാം 

കുട്ടികളുടെ ഫോട്ടോയും അപ്ഡേറ്റ് ചെയ്യുക 

യുഐഡിഎഐ (UIDAI)  നിർദേശങ്ങൾ അനുസരിച്ച് ആധാറിലെ ഫോട്ടോയും മറ്റ് ബയോമെട്രിക് വിവരങ്ങളുമാണ് യഥാസമയം അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ആദ്യമായി ആധാർ എൻറോൾ ചെയ്യുന്ന സമയത്ത് ഒരു കുട്ടിയുടെ പ്രായം 5 വയസിൽ കുറവാണെങ്കിൽ, 5 വയസ് പൂർത്തിയാകുമ്പോൾ അവരെ വീണ്ടും എൻറോൾ ചെയ്യിക്കണം. എല്ലാ ബയോമെട്രിക് ഡാറ്റയും ഇതിനൊപ്പം നൽകണം.

അത് പോലെ എൻറോൾമെന്റ് സമയത്ത് കുട്ടിക്ക് 5 വയസിനും 15 വയസിനും ഇടയിലാണ് പ്രായമെങ്കിൽ, 15 വയസ് പൂർത്തിയാകുമ്പോൾ എല്ലാ ബയോമെട്രിക് ഡാറ്റയും നൽകി കാർഡ് അപ്ഡേറ്റ് ചെയ്യണം. എൻറോൾ സമയത്ത് 15 വയസിന് മുകളിൽ പ്രായമുള്ളവർ എൻറോൾമെന്റ് കഴിഞ്ഞ് 10 വർഷം പൂർത്തിയാകുമ്പോൾ ബയോമെട്രിക്സ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. അതേ പോലെ ബയോമെട്രിക് തിരിച്ചറിയൽ സാധ്യമല്ലാതാക്കുന്ന അപകടങ്ങളും രോഗങ്ങളുമൊക്കെ ഉണ്ടായാൽ അതും അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.

എൻറോൾമെന്റ് സമയത്തെ പ്രശ്നങ്ങൾ മൂലം ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ ശരിയാകാതെ വന്നാൽ ആധാർ ഓതന്റിക്കേഷനും നടക്കാതെ വരാം. അങ്ങനെ വന്നാൽ  ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക തന്നെ വേണം. അത് പോലെ ബയോമെട്രിക് വിവരങ്ങൾ ശരിയല്ലെങ്കിൽ യുഐഡിഎഐ (UIDAI) തന്നെ നിങ്ങളെ ബന്ധപ്പെട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടും.

ആധാർ കാർഡിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുക 

നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനും വർഷങ്ങൾക്ക് മുമ്പ് എടുത്ത ആരെന്ന് പോലും മനസിലാകാത്ത ആ ഫോട്ടോയും മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അത് മാറ്റാവുന്നതാണ്. ആധാർ കാർഡിലെ അഡ്രസ് മാറ്റങ്ങൾ മാത്രമാണ് ഓൺലൈൻ ആയി ചെയ്യാൻ കഴിയുന്നത്. പേര്, ഡേറ്റ് ഓഫ് ബർത്ത്, ഫോട്ടോ എന്നിവ മാറ്റുന്നതിന് ബയോമെട്രിക് ഓതന്റിക്കേഷൻ ആവശ്യമാണ്. ഇതിനായി ഒരു ആധാർ എൻറോൾമെന്റ് സെന്ററിൽ പോകേണ്ടതുമുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo