മികച്ച ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. OLED ഡിസ്‌പ്ലേ വരുന്ന ഫോണുകളും നിരവധിയുണ്ട്, 30,000 രൂപയിൽ താഴെ വില വരുന്ന OLED ഡിസ്‌പ്ലേയുള്ള ഫോണുകൾ താഴെ നൽകുന്നു
16.55-ഇഞ്ച് ഫുൾ-എച്ച്ഡി+ റെസല്യൂഷനാണ് നതിംഗ് ഫോൺ 1-ന് ലഭിക്കുന്നത്. 1200 nits വരെ തെളിച്ചം നൽകാൻ കഴിയുന്ന OLED ഡിസ്‌പ്ലേ പാനൽ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി അല്ലെങ്കിൽ 12 ജിബി റാമും 128 ജിബി അല്ലെങ്കിൽ 256 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്‌റ്റോറേജുമായി പെയർ ചെയ്‌ത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ ഒക്ടാ-കോർ SoC ആണ് നതിംഗ് ഫോൺ (1) നൽകുന്നത്.
ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിൽ 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ OLED ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 580 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ സവിശേഷതകളുണ്ട്. ഒക്ടാ-കോർ മീഡിയടെക്ക് ഡൈമൻസിറ്റി 6080 പ്രോസറിന്റെ കരുത്തിലാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി പ്രവർത്തിക്കുന്നത്. മാലി G57 MC2 ജിപിവുമായി വരുന്ന ഈ ഫോണിൽ 8 ജിബി വരെ റാമും ഉണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എക്സ്ഒഎസ് 13 ഔട്ട്-ഓഫ്-ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
6.67-ഇഞ്ച് FHD+ (1080×2400 പിക്‌സൽ) OLED ഡിസ്‌പ്ലേ, 30Hz -120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, HDR10+ പിന്തുണ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള റെഡ്മി നോട്ട് 12 പ്രോയുടെ പ്രധാന ഫീച്ചറുകൾ. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 6nm പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 2.6 GHz Cortex-A78 കോറുകളും Mali-G68 GPU (Mali-G68 MC4 GPU) പിന്തുണയും ഇതിലുണ്ട്. MIUI 13 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 12ൽ ആണ് പ്രവർത്തനം. എന്നാൽ ആൻഡ്രോയിഡ് 13 പിന്തുണ ലഭിക്കും.
റിയൽമി നാർസോ 60 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് FHD+ OLED ഡിസ്പ്ലെയാണുള്ളത്. ഈ ഫോണിന് 183 ഗ്രാം ഭാരവും 8.2 മില്ലിമീറ്റർ കനവുമാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് നാർസോ 60 പ്രോ പ്രവർത്തിക്കുന്നത്. 12 ജിബി വരെ LPDDR4X റാമും 1 ടിബി വരെ UFS 2.2 സ്റ്റോറേജുമാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
റെഡ്മി 10 സ്മാർട്ട്ഫോണിൽ 6.71 ഇഞ്ച് OLED ഡിസ്‌പ്ലേയാണുള്ളത്. 6nm സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ സ്മാർട്ട്ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. എൻട്രി ലെവൽ വിഭാഗത്തിൽ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഫോണാണ് ഇത്.