Phones with OLED Display: 30,000 രൂപയിൽ താഴെ വില വരുന്ന OLED ഡിസ്‌പ്ലേയുള്ള ഫോണുകൾ

Phones with OLED Display: 30,000 രൂപയിൽ താഴെ വില വരുന്ന OLED ഡിസ്‌പ്ലേയുള്ള ഫോണുകൾ
HIGHLIGHTS

OLED ഡിസ്‌പ്ലേ വരുന്ന ഫോണുകളും നിരവധിയുണ്ട്,

30,000 രൂപയിൽ താഴെ വില വരുന്ന OLED ഡിസ്‌പ്ലേയുള്ള ഫോണുകൾ താഴെ നൽകുന്നു

മികച്ച ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. OLED ഡിസ്‌പ്ലേ വരുന്ന ഫോണുകളും നിരവധിയുണ്ട്, 30,000 രൂപയിൽ താഴെ വില വരുന്ന OLED ഡിസ്‌പ്ലേയുള്ള ഫോണുകൾ താഴെ നൽകുന്നു 

Nothing Phone 1 

16.55-ഇഞ്ച് ഫുൾ-എച്ച്ഡി+ റെസല്യൂഷനാണ് നതിംഗ് ഫോൺ 1-ന് ലഭിക്കുന്നത്. 1200 nits വരെ തെളിച്ചം നൽകാൻ കഴിയുന്ന OLED ഡിസ്‌പ്ലേ പാനൽ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി അല്ലെങ്കിൽ 12 ജിബി റാമും 128 ജിബി അല്ലെങ്കിൽ 256 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്‌റ്റോറേജുമായി പെയർ ചെയ്‌ത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ ഒക്ടാ-കോർ SoC ആണ് നതിംഗ് ഫോൺ (1) നൽകുന്നത്. 

Infinix Note 30 5G 

ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിൽ 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ OLED ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 580 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ സവിശേഷതകളുണ്ട്. ഒക്ടാ-കോർ മീഡിയടെക്ക് ഡൈമൻസിറ്റി 6080 പ്രോസറിന്റെ കരുത്തിലാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി പ്രവർത്തിക്കുന്നത്. മാലി G57 MC2 ജിപിവുമായി വരുന്ന ഈ ഫോണിൽ 8 ജിബി വരെ റാമും ഉണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എക്സ്ഒഎസ് 13 ഔട്ട്-ഓഫ്-ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Redmi Note 12 Pro 5G 

6.67-ഇഞ്ച് FHD+ (1080×2400 പിക്‌സൽ) OLED ഡിസ്‌പ്ലേ, 30Hz -120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, HDR10+ പിന്തുണ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള റെഡ്മി നോട്ട് 12 പ്രോയുടെ പ്രധാന ഫീച്ചറുകൾ. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 6nm പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 2.6 GHz Cortex-A78 കോറുകളും Mali-G68 GPU (Mali-G68 MC4 GPU) പിന്തുണയും ഇതിലുണ്ട്. MIUI 13 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 12ൽ ആണ് പ്രവർത്തനം. എന്നാൽ ആൻഡ്രോയിഡ് 13 പിന്തുണ ലഭിക്കും.

Realme Narzo 60 Pro 5G 

റിയൽമി നാർസോ 60 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് FHD+ OLED ഡിസ്പ്ലെയാണുള്ളത്. ഈ ഫോണിന് 183 ഗ്രാം ഭാരവും 8.2 മില്ലിമീറ്റർ കനവുമാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് നാർസോ 60 പ്രോ പ്രവർത്തിക്കുന്നത്. 12 ജിബി വരെ LPDDR4X റാമും 1 ടിബി വരെ UFS 2.2 സ്റ്റോറേജുമാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

Redmi 10 

റെഡ്മി 10 സ്മാർട്ട്ഫോണിൽ 6.71 ഇഞ്ച് OLED ഡിസ്‌പ്ലേയാണുള്ളത്. 6nm സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ സ്മാർട്ട്ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. എൻട്രി ലെവൽ വിഭാഗത്തിൽ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഫോണാണ് ഇത്.

Nisana Nazeer
Digit.in
Logo
Digit.in
Logo