Phones with 7000 mAh Battery: 30000 രൂപയിൽ താഴെ വില വരുന്ന 7000 mAh ഫോണുകൾ
7000mAhന്റെ കരുത്തുറ്റ ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ തന്നെ തെരഞ്ഞെടുക്കാം
7000mAh ബാറ്ററിയുള്ള 3 ഫോണുകൾ താഴെ കൊടുക്കുന്നു
30,000 രൂപയിൽ താഴെയാണ് ഈ ഫോണുകളുടെ വില വരുന്നത്
10,000ൽ താഴെ വില വരുന്ന ഫോണുകളിൽ പോലും 6000 എം എ എച്ച് ബാറ്ററികൾ സാധാരണമായി. നിങ്ങൾ വലിയ ബാറ്ററിയുള്ള ഒരു സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ, 7000mAhന്റെ കരുത്തുറ്റ ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ തന്നെ തെരഞ്ഞെടുക്കാം. അത്തരത്തിലുള്ള മൂന്ന് ഫോണുകൾ പരിചയപ്പെടാം
Samsung Galaxy F62
6.7 ഇഞ്ച് ഫുൾ എച്ച്‌ഡി + സൂപ്പർ അമോലെഡ് + സ്‌ക്രീൻ ഉണ്ട്. എക്‌സിനോസ് 9825 പ്രൊസസറുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്. 64MP + 12MP + 5MP + 5MP ക്വാഡ് പിൻ ക്യാമറയും 32MP സെൽഫി ക്യാമറയും ഇതിനുണ്ട്. 7000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്ഇത് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിൽ വാങ്ങാം. 23,999 രൂപയാണ് ഇതിൻ്റെ വില. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് വരുന്നത്. ഹാൻഡ്‌സെറ്റ് 8 ജിബി റാം കോൺഫിഗറേഷനിലും വരുന്നു.
Tecno POVA 2
കുറഞ്ഞ വിലയിൽ വലിയ ബാറ്ററിയുള്ള ഫോൺ തിരയുന്ന ഉപയോക്താക്കൾക്ക് ടെക്നോ പോവ 2 ( Tecno POVA 2) ഒരു നല്ല ഓപ്ഷനാണ് . 180Hz പ്രതികരണ നിരക്ക് വാഗ്ദാനം ചെയ്യുന്ന 6.95 ഇഞ്ച് FHD+ സ്‌ക്രീനിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ ജി85 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റിന് 4 ജിബി റാം ഉണ്ട്. 48MP + 2MP + 2MP + AI എന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും 8MP സെൽഫി ക്യാമറയും ഫോണിനുണ്ട്. 18W ചാർജിംഗുമായി വരുന്ന 7000mAh ബാറ്ററിയാണ് ഇതിനുള്ളത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,650 രൂപയാണ് വില.
Samsung Galaxy M51
സാംസങ്ങ് ഗാലക്സി എം 51 ( Samsung Galaxy M51) ൽ നിങ്ങൾക്ക് 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് സ്‌ക്രീൻ ലഭിക്കും. Qualcomm Snapdragon 730G പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്, ഇത് 8GB വരെ റാമുമായി വരുന്നു. 64MP + 12MP + 5MP + 5MP എന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഇതിനുള്ളത്. മുൻവശത്ത്, 32 എംപി സെൽഫി ക്യാമറയുണ്ട്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള OneUI ഉപയോഗിച്ചാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 25W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7000mAh ബാറ്ററിയാണ് ഇതിനുള്ളത്. ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയാണ് വില.