Phones with 32MP Front Camera: 32MP ഫ്രണ്ട് ക്യാമറയുള്ള മികച്ച സ്മാർട്ട്ഫോണുകൾ
32 എംപി ഫ്രണ്ട് ക്യാമറയുള്ള ഫോണുകളെക്കുറിച്ചാണ് താഴെ നൽകുന്ന റിപ്പോർട്ട്,
3 ഫോണുകളെ കുറിച്ചാണ് താഴെ പറയുന്നത്
32 എംപി ഫ്രണ്ട് ക്യാമറയുള്ള ഫോണുകളെക്കുറിച്ചാണ് താഴെ നൽകുന്ന റിപ്പോർട്ട്, 3 ഫോണുകളെ കുറിച്ചുള്ള ഫോണുകളാണ് താഴെ പറയുന്നത്
Oppo F23 5G
മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിലുള്ളത്. ഈ മിഡ്-റേഞ്ച് ഓപ്പോ സ്മാർട്ട്‌ഫോണിൽ 64 എംപി മെയിൻ ക്യാമറയാണുള്ളത്. 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ ഷൂട്ടറുമാണ് ഡിവൈസിലുള്ള മറ്റ് രണ്ട് ക്യാമറകൾ. സെൽഫികൾക്കും വീഡിയോകൾക്കും 32 എംപി സെൽഫി ഷൂട്ടറാണുള്ളത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയും ഓപ്പോ എഫ്23 5ജിയിലുണ്ട്.
Motorola Edge 20 Fusion
മോട്ടോറോള എഡ്ജ് 20 ഫ്യൂഷനും ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള മൈ യു.എക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 20:9 ആസ്പെക്ട് റേഷ്യോയും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്സൽ) OLED മാക്സ് വിഷൻ ഡിസ്പ്ലേയാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷനിൽ. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു 5ജി SoC ആണ് ഫോണിന് കരുത്ത് പകരുന്ന പ്രോസസർ. എഫ്/1.9 ലെൻസുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ്/2.2 അൾട്രാ-വൈഡ് ലെൻസുള്ള 8-മെഗാപിക്സൽ സെൻസറും എഫ്/2.4 ലെൻസുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർന്ന ട്രിപ്പിൾ ക്യാമെറായാണ് ഫ്യൂഷൻ പതിപ്പിൽ. 32 മെഗാപിക്സൽ സെൽഫി ക്യാമറയും എഡ്ജ് 20 ഫ്യൂഷനിലുണ്ട്.
Samsung M52 5G
6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080×2,400 പിക്‌സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോയും, 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ്/1.8 ലെൻസ്), 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ (എഫ്/2.2 അൾട്രാ-വൈഡ് ലെൻസ്), 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുന്നിൽ 32 മെഗാപിക്സൽ (എഫ്/2.2 ലെൻസ്) ക്യാമറായാണ്.