PHONES LAUNCHED IN INDIA IN JULY 2023: ജൂലൈയിൽ പുറത്തിറങ്ങുന്ന സ്‌മാർട്ട്‌ഫോണുകളും ഫീച്ചർ ഫോണുകളും

PHONES LAUNCHED IN INDIA IN JULY 2023: ജൂലൈയിൽ പുറത്തിറങ്ങുന്ന സ്‌മാർട്ട്‌ഫോണുകളും ഫീച്ചർ ഫോണുകളും

ജൂലൈ മാസം സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്നാണ്. ജൂലൈയിൽ ഇന്ത്യയിൽ നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. ഇതിൽ 5G സ്മാർട്ട്ഫോണുകളാണ് കൂടുതൽ. മികച്ച സ്മാർട്ഫോണുകളാണ് തന്നെയാണ് ജൂലൈയിൽ അവതരിപ്പിക്കാൻ പോകുന്നത്. സ്മാർട്ട്‌ഫോണുകളോടൊപ്പം ഫീച്ചർ ഫോണുകളും വിപണിയിലെത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും ഒന്ന് പരിചയപ്പെടാം.

Samsung Galaxy M34 5G  

സാംസങ് ഗാലക്‌സി എം34 5ജി സ്മാർട്ട്ഫോൺ ജൂലൈ 7ന് ഇന്ത്യയിലെത്തി. 120 ഹെർട്‌സ് ഡിസ്‌പ്ലേ, 6,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്‌സൽ സെൻസറും ഒഐഎസ് സപ്പോർട്ടുമുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 25W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി തുടങ്ങിയ മികച്ച സവിശേഷതകളുമായാണ്   സാംസങ്ങിന്റെ പുതിയ എം സീരീസ് ഫോൺ എത്തിയത്. 

Nothing Phone 2 

നത്തിങ് ഫോൺ (2) 5ജി സ്മാർട്ട്ഫോൺ ജൂലൈ 11ന് ലോഞ്ച് ചെയ്യും. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റായിരിക്കും. 6.7 ഇഞ്ച് സ്‌ക്രീൻ, 4,700 എംഎഎച്ച് ബാറ്ററി, പുതിയ ലൈറ്റ്/സൗണ്ട് സിസ്റ്റം എന്നിവയും ഫോണിൽ ഉണ്ടായിരിക്കും. മുൻതലമുറ ഡിവൈസിൽ നിന്നും അല്പം വ്യത്യസ്തമായ ഡിസൈനും ഈ ഡിവൈസിൽ പ്രതീക്ഷിക്കുന്നു. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഫോണിന് ലഭിക്കും.

Oneplus Nord 3 

വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ 1.5K റെസല്യൂഷനുള്ള 120Hz ഡിസ്‌പ്ലേയാണുള്ളത്. 6.74 ഇഞ്ച് വലുപ്പമുള്ള AMOLED പാനലായിരിക്കും ഇത്. മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് പ്രതീക്ഷിക്കുന്നു. 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ ക്യാമറയുമായിരിക്കും പിന്നിൽ ഉണ്ടാവുക. 5,000mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണിൽ ഉണ്ട്.

Realme Narzo 60 

1 ടിബി സ്റ്റോറേജുമായി റിയൽമി നാർസോ 60 സ്മാർട്ട്ഫോൺ എത്തിയത്. ഈ 5G ഫോണിൽ ഉപയോക്താക്കൾക്ക് 2,50,000ൽ അധികം ഫോട്ടോകൾ സൂക്ഷിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.ഫോൺ 6.43-ഇഞ്ച് ഫുൾ HD+ AMOLED 90Hz ഡിസ്‌പ്ലേയുമായി വരുമെന്നും മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. 64-മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.

iQOO Neo 7 Pro 

ഐകൂ നിയോ 7 പ്രോ സ്മാർട്ട്ഫോൺ ജൂലൈ 4ന് ഇന്ത്യയിലെത്തി. ഈ ഡിവൈസിൽ 6.78 ഇഞ്ച് FHD+ സാംസങ് E5 AMOLED ഡിസ്‌പ്ലേയുമുണ്ട്. ക്വാൽകോൺ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റും ഫോണിന് കരുത്തേകുന്നു. 12GB റാമും 256GB സ്റ്റോറേജുമായിരിക്കും ഫോണിൽ ഉണ്ടാവുക. ഒഐഎസ് സപ്പോർട്ടുള്ള സാംസങ് GN5 സെൻസറുമായി വരുന്ന 50 മെഗാപിക്സൽ ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ടാകും. 5,000mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്‌.

Jio Bharat 

ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. 999 രൂപയാണ് വില. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയാണിത്. ജൂലൈ 7 മുതൽ ഇന്ത്യയിൽ ജിയോ ഭാരത് ഫോൺ വിപണിയിലെത്തിയിട്ടുണ്ട്. 14 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. വിനോദത്തിനായി പ്രധാന ആപ്പുകളുടെ സേവനവും ജിയോ ഭാരത് ഫോണില്‍ ലഭിക്കും. ഇന്ത്യയിലെ പ്രമുഖ സൗജന്യ സംഗീത ആപ്പായ (JioSaavn) ലഭിക്കും. 1000mAh ബാറ്ററിയാണ് ജിയോ ഭാരതിന് ഉള്ളത്.

Itel A60

Itel A60 എന്ന സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളോടെയാണ് വരുന്നത്.  2GB റാമും 32GB സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 5,999 രൂപയാണ് വില. ഐറ്റെൽ എ60 സ്മാർട്ട്ഫോൺ ഡോൺ ബ്ലൂ, വെർട്ട് മെന്തെ, സഫയർ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. Itel A60 സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് HD+ IPS LCD സ്‌ക്രീനാണുള്ളത്. 120Hz ടച്ച് സാമ്പിൾ റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ ഫോൺ  പ്രവർത്തിക്കുന്നത്. 1.4GHz ക്വാഡ് കോർ SC9832E എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ഐറ്റെൽ എ60 എൻട്രി ലെവൽ സ്മാർട്ട്ഫോൺ വരുന്നത്. 750 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ടൈമും 30 മണിക്കൂർ വരെ ടോക്ക്‌ടൈമും നൽകുന്ന 5,000mAh ബാറ്ററിയും ഫോണിലുണ്ട്.

 iTel P40+

Unsioc T606 പ്രോസസറാണ്  iTel P40+ന് കരുത്തേകുന്നത്. 128GB ഇന്റേണൽ സ്റ്റോറേജ് ഉണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,000mAh ബാറ്ററിയാണ്  ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ഒഎസിലാണ്  iTel P40+- പ്രവർത്തിക്കുന്നത്. iTel P40+ ന് 8,099 രൂപ വിലയുണ്ട്. ഫോറസ്റ്റ് ബ്ലാക്ക്, ഐസ് സിയാൻ നിറങ്ങളിൽ ലഭ്യമാണ്.

 

Digit.in
Logo
Digit.in
Logo