ടോയ്‌ലെറ്റിൽ ഫോൺ ഉപയോഗിക്കരുത്! ഫലം ഗുരുതരം

Updated on 21-Apr-2023
HIGHLIGHTS

ദോഷകരമായ ബാക്ടീരിയകള്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നു

ടോയ്‌ലറ്റില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് ചിന്താശേഷി കുറക്കുന്നു

ബാത്ത്‌റൂമില്‍ ചിലവഴിക്കുമ്പോള്‍ അത് പെല്‍വിക് പേശികള്‍ക്ക് പ്രശ്നമുണ്ടാക്കും

ഫോണില്ലാതെ ബാത്‌റൂമിൽ പോകാന്‍ കഴിയാത്ത ഒരാളാണ് നിങ്ങളെങ്കില്‍, ചില അപകടസാധ്യതകൾ അവിടെ പതിയിരുപ്പുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകും.   ബാത്‌റൂമിൽ പോകുമ്പോൾ ഫോൺ കൊണ്ടുപോകുന്നത് ആരോഗ്യത്തിന് ഒരുപാട് വെല്ലുവിളികളും ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ടോയ്ലറ്റില്‍ ആയിരിക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ഗവേഷണഫലങ്ങള്‍ ഉണ്ട്. ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ട് പോവുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിലെ ചില അപകടങ്ങളും പതിയിരുപ്പുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ദോഷകരമായ ബാക്ടീരിയകള്‍

ടോയ്‌ലറ്റിൽ ധാരാളം ദോഷകരമായ ബാക്ടീരിയകള്‍ക്ക്  പടരാന്‍ കഴിയും. അതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങള്‍ വളരെയധികം വെറുപ്പുളവാക്കുന്ന അസ്വസ്ഥതയാണ് എന്നുള്ളതാണ് സത്യം. ഈ ദോഷകരമായ ബാക്ടീരിയ ഭക്ഷ്യവിഷബാധ പോലുള്ള കുടല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി നമുക്ക് ഫോണ്‍ ടോയ്‌ലറ്റിലേക്ക് എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മൂലക്കുരുവിനുള്ള സാധ്യത

ടോയ്ലറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് നമ്മുടെ അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അത് പലപ്പോഴും മൂലക്കുരു പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ടോയ്ലറ്റിലെ നിങ്ങളുടെ ഫോണ്‍ ഉപയോഗം വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നാണ് കാണിക്കുന്നത്. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ പ്രകടമാവാത്തത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും വീണ്ടും രോഗം കൂടുതലാവാന്‍ കാരണമാകുകയും ചെയ്യുന്നു.

ചിന്താശേഷി കുറക്കുന്നു

ടോയ്‌ലറ്റില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് ചിന്താശേഷി കുറക്കുന്നു. സെല്‍ഫോണുകള്‍ ഏകാഗ്രതയെയും ചിന്തയെയും തടസ്സപ്പെടുത്തുന്നു. ഇനി ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ പോലും പിന്നീട് ടോയ്‌ലറ്റില്‍ ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കാതെ ഇരിക്കുന്നിടത്തോളം കാലം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. 

പെല്‍വിക് പേശികളിലെ വേദന

ബാത്ത്‌റൂമിലേക്ക് വരെ ഫോണ്‍ കൊണ്ട് പോവുന്നവര്‍ അത് കൂടുതല്‍ നേരം ബാത്ത്‌റൂമില്‍ ചിലവഴിക്കുമ്പോള്‍ അത് പലപ്പോഴും പെല്‍വിക് ഏരിയയിലെ പേശികള്‍ക്ക് പ്രശ്നമുണ്ടാക്കും. നമ്മുടെ അവയവങ്ങളായ മലവിസര്‍ജ്ജനം, മൂത്രസഞ്ചി, യോനി എന്നിവയിലെല്ലാം ഇതിന്റെ പരിണിതഫലം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. കാരണം പെല്‍വിസ് ഫ്‌ളോര്‍ പേശി അവയെ പിന്തുണയ്ക്കാന്‍ തക്ക ശക്തമല്ല എന്നുള്ളത് തന്നെയാണ് കാരണം. ടോയ്ലറ്റില്‍ ഇരിക്കുമ്പോഴുള്ള നമ്മുടെ പൊസിഷന്‍ തന്നൊണ് 

അടിമപ്പെടുത്തുന്നു

സ്മാര്‍ട്ട് ഫോണ്‍ നിങ്ങളെ ശരിക്കും അടിമയാക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റെന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതുപോലെ സ്മാര്‍ട്ട്ഫോണുകള്‍ നിങ്ങളെ കെട്ടിയിടുന്നു. വാസ്തവത്തില്‍. ബാത്ത്‌റൂമില്‍ പോവുമ്പോള്‍ പോലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മാനസികമായും ശാരീരികമായും കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും എന്നുള്ളത് തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

Connect On :