ഉപഭോതാക്കൾക്ക് പലിശയില്ലാതെ ഇനി പണം Paytm നൽകുന്നു

Updated on 22-Jan-2019
HIGHLIGHTS

പലിശയില്ലാതെ 60000 രൂപവരെ Paytm നൽകുന്നു

2019 ൽ പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങളുമായി Paytm എത്തുന്നു.ഓൺലൈൻ വഴി നടത്തുന്ന എന്ത്കാര്യങ്ങൾക്കും ഇപ്പോൾ Paytm തന്നെയാണ് മുന്നിൽ നില്കുന്നത് .അതുകൊണ്ടുതന്നെ അവരുടെ പുതിയ പോസ്റ്റ് പെയ്ഡ് Paytm അക്കൗണ്ടുകൾ ഉടൻ എത്തുന്നതാണ് .ഈ അക്കൗണ്ടുകൾ വഴി ഉപഭോതാക്കൾക്ക് 60000 രൂപവരെ ലഭിക്കുന്നതാണ് .ഏകദേശം ക്രെഡിറ്റ് കാർഡ് സെറ്റ് അപ്പ് പോലെയാണ് ഇത് .നിങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു .അതുകഴിഞ്ഞു അടുത്ത മാസം ബില്ലിങ് തീയതിയിൽ അതിന്റെ പണം അടച്ചാൽ മതി .Paytm കൂടാതെ ICICI ചേർന്നാണ്  ഇത് അവതരിപ്പിക്കുന്നത് .എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന പൈസയ്ക്ക് യാതൊരു പലിശയും ഇടാക്കുന്നതല്ല .ഇപ്പോൾ ചിലവാക്കു അടുത്ത മാസം തിരിച്ചടയ്ക്കു എന്നതാണു ഇതിന്റെ ടാഗ് ലൈൻ തന്നെ .

വൈദുതി ബിൽ ഓൺലൈൻ വഴി എങ്ങനെ അടയ്ക്കാം

ഇപ്പോൾ എല്ലാം തന്നെ ഓൺലൈൻ രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഏത് കാര്യത്തിന് നമ്മുടെ സ്മാർട്ട് ഫോൺ തന്നെ ധാരാളം എന്നുതന്നെ പറയാം .കേബിൾ റീച്ചാർജ്ജ്‌ ,കറണ്ട് ബിൽ ,മൊബൈൽ റീച്ചാർജ് ,വാട്ടർ ബിൽ എന്നിങ്ങനെ എല്ലാകാര്യങ്ങളും ഇപ്പോൾ ഓൺലൈൻ വഴി നടത്തുവാൻ സാധിക്കുന്നതാണ് .എന്നാൽ കേരളത്തിൽ ഇനി മുതൽ കറണ്ട് ബിൽ അടയ്ക്കുന്നതിന് വൈദുതി ഓഫീസിലേക്കുപോകേണ്ട ആവിശ്യമില്ല .വൈദുതി ബില് എല്ലാം തന്നെ ഇനി ഓൺലൈനിലേക്ക് മാറുകയാണ് .എന്നാൽ നിലവിൽ ഇപ്പോൾ അതിനു paytm പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .

Paytm ആപ്ലികേഷൻ ഓപ്പൺ ചെയ്തതിനു ശേഷം എലെക്ട്രിസിറ്റി ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .അതിൽ സ്റ്റേറ്റ് സെലക്ട് ചെയ്യുക .അതിനു ശേഷം കേരള ഇലക്ട്രിസിറ്റി തിരഞ്ഞെടുക്കുക .ശേഷം കൺസ്യൂമർ നമ്പർ ടൈപ്പ് ചെയ്യുക .കൺസ്യൂമർ നമ്പർ ലഭിക്കുന്നതിനായി ബിൽ പരിശോധിക്കുക .പ്രൊസീഡ് ചെയ്തുകഴിഞ്ഞാൽ ഉപഭോതാക്കളുടെ ബിലിന്റെ സോഫ്റ്റ് കോപ്പി അതിൽ വരുന്നതായിരിക്കും .ബിൽ പരിശോധിച്ചതിനു ശേഷം പേയ്മെന്റ് ചെയ്യുക .Paytm ക്യാഷ് ബാക്ക് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക .ഇത്തരത്തിൽ വൈദുതി ബിൽ അടയ്ക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :