4 മണിക്കൂർ മുമ്പ് കാൻസൽ ചെയ്താലും 100 ശതമാനം റീഫണ്ടിങ്: Paytm നൽകുന്ന പുതിയ സൗകര്യം

4 മണിക്കൂർ മുമ്പ് കാൻസൽ ചെയ്താലും 100 ശതമാനം റീഫണ്ടിങ്: Paytm നൽകുന്ന പുതിയ സൗകര്യം
HIGHLIGHTS

വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (OCL) ആണ്‌ കാൻസൽ പ്രൊട്ടക്റ്റ്'അവതരിപ്പിച്ചത്

ക്യാൻസൽ പ്രൊട്ടക്ട്' ഉപയോഗിച്ച് ലഭിക്കുന്ന റീഫണ്ട് തുകയ്ക്ക് പരിധിയില്ല

ഫ്ലൈറ്റിന് 149 രൂപയും ബസ്സ് ടിക്കറ്റിന് 25 രൂപയും പ്രീമിയം നൽകിയാൽ ഈ സേവനം ലഭിക്കും

ക്യാൻസൽ ചെയ്യുന്ന യാത്രാ ടിക്കറ്റുകൾക്ക് കാൻസൽ പ്രൊട്ടക്റ്റ് സൗകര്യം ഒരുക്കി പേടിഎം(Paytm). ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 149 രൂപ, ബസ് ടിക്കറ്റുകൾക്ക് 25 രൂപ എന്നീ പ്രീമിയങ്ങളിലാണ് കാൻസൽ പ്രൊട്ടക്റ്റ് (Cancel Protect) സൗകര്യം ആരംഭിക്കുന്നത്.

കാൻസൽ പ്രൊട്ടക്റ്റ് (Cancel Protect) എന്നാണ് പുതിയ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. സ്കീമിനു കീഴിൽ എയർലൈനുകൾ, ബസ് ഓപ്പറേറ്റർമാർ ഈടാക്കുന്ന ക്യാൻസലേഷൻ ചാർജിൽ നിന്ന് ഉപഭോക്താക്കൾക്ക് സംംരക്ഷണം നൽകും. ഫ്ലൈറ്റ് ടിക്കറ്റിന് 149 രൂപയും ബസ് ടിക്കറ്റിന് 25 രൂപയും പ്രീമിയമടച്ചാണ് അതത് ബുക്കിങ്ങിന് ക്യാൻസലേഷൻ പ്രൊട്ടക്റ്റ് എടുക്കുക.

ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്‌ത പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂർ മുമ്പും ബസുകൾക്ക് ഷെഡ്യൂൾ ചെയ്‌ത പുറപ്പെടൽ സമയത്തിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പും പേടിഎം (Paytm) വഴി ക്യാൻസൽ ചെയ്താൽ 100 ശതമാനം റീഫണ്ട് ക്ലെയിം ചെയ്യാം. പേടിഎം (Paytm) വഴി ടിക്കറ്റ് ബുക്ക് ചെയ്ത് പേടിഎം(Paytm) വഴി ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുന്നത്. റീഫണ്ട് തുകയ്ക്ക് പരമാവധി പരിധിയില്ലെന്നും ക്യാൻസൽ ചെയ്തയുടൻ അക്കൗണ്ടിലേക്ക് റീഫണ്ട് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.

ഉപഭോക്താക്കൾക്ക് കൂടുതൽ ഉതകുന്ന വിധത്തിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുള്ളത്. പേടിഎമ്മി (Paytm)ലൂടെ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമാക്കിയാണ് ഡിസൈൻ ചെയ്തിട്ടുള്ളതെന്നും പേടിഎം വക്താവ് പറഞ്ഞു. തങ്ങളുടെ യാത്രകൾക്ക് സാമ്പത്തികമായി പരിരക്ഷ ലഭിയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ പരിഹാരമാണ് ക്യാൻസൽ പ്രൊട്ടക്റ്റ് (Cancel Protect). ഈ സംവിധാനം ടിക്കറ്റിങ് സൗകര്യത്തോടൊപ്പം പേടിഎം (Paytm) ഉപയോക്താക്കൾക്ക് യാത്രാ ബുക്കിംഗുകളിൽ മികച്ച ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ പണം ലാഭിക്കാൻ സഹായകമാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo