ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് പേടിഎം മുന്നിലെത്തി

ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് പേടിഎം മുന്നിലെത്തി
HIGHLIGHTS

ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് പേടിഎം മുന്നിലെത്തി

2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം

സെയിൽസ്, മാൻപവർ, ടെക്നോളജി എന്നിവയ്ക്കായി വൻ നിക്ഷേപമാണ് പേടിഎം നടത്തുന്നത്

ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് പേടിഎം. 2022- 23 സാമ്പത്തിക വർഷത്തിലെ വരുമാന റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺ പേയുടെ യുടെ വരുമാനമായ 1,912 കോടി രൂപയേക്കാൾ മുന്നിലാണ് പേടിഎമ്മിന്റെ വരുമാനം. 2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം. 

പേടിഎം മർച്ചന്റ് പേയ്‌മെന്റുകള്‍ക്ക് കൂടുതൽ ശ്രദ്ധ നൽകി

ഫോൺപേയും ഗൂഗിൾ പേയും യുപിഐ പി2പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ബിസിനസ്സിന്റെ വൈവിധ്യവൽക്കരണത്തിലാണ് പേടിഎം ശ്രദ്ധീകരിച്ചത്. വാസ്തവത്തിൽ പേടിഎം മർച്ചന്റ് പേയ്‌മെന്റുകള്‍ക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്ന് പറയാം. നാലാം പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 101 ശതമാനം വർധിച്ച് 182 കോടി രൂപയുടെ യുപിഐ ഇൻസെന്റീവും പേടിഎമ്മിനുണ്ടായിരുന്നു. വാലറ്റ്, യുപിഐ, പോസ്റ്റ്‌പെയ്ഡ്, ഫുഡ് വാലറ്റ്, ഫാസ്‌ടാഗ് തുടങ്ങിയ പേയ്‌മെന്റ് സംവിധാനങ്ങളും പേയ്‌മെന്റ് ബാങ്കിലൂടെ വാഗ്ദാനം ചെയ്ത സേവനങ്ങളുമുപയോഗിച്ച് പേടിഎം വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവന്നു. 

സെയിൽസ്, മാൻപവർ, ടെക്നോളജി എന്നിവയ്ക്കായി ഗണ്യമായ നിക്ഷേപം 

കമ്പനി വായ്പകൾ നൽകാനും ആരംഭിച്ചിരുന്നു. പേടിഎം പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്യുന്ന വായ്പകളുടെ മൂല്യത്തിൽ 364 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, സാമ്പത്തിക സേവനങ്ങൾക്കും മറ്റുമുള്ള വരുമാനം 183 ശതമാനം വർധിച്ച് 475 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിൽ, ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള വരുമാനം 252 ശതമാനം ഉയർന്ന് 1,540 കോടി രൂപയായി. സെയിൽസ്, മാൻപവർ, ടെക്നോളജി മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ഗണ്യമായ നിക്ഷേപമാണ് പേടിഎം നടത്തുന്നത്. ഇതിലൂടെ കൂടുതൽ വളർച്ച പേടിഎം ലക്ഷ്യമിടുന്നു.

പണം ട്രാൻസ്ഫറിന് Cash back ഓഫറുമായി Paytm. അതായത്, 5 ഇടപാടുകളിലൂടെ ഉപയോക്താവിന് 25 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്ന ഓഫറാണ് പേടിഎം അനുവദിച്ചിരിക്കുന്നത്.  Paytm UPI വഴി പണം കൈമാറ്റം ചെയ്യപ്പെടുമ്പോൾ, ഓരോ ഇടപാടിലും ഉപയോക്താവിന് 5 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഓരോ ഉപയോക്താവിനും ഒരു തവണ മാത്രമേ ഇത് ലഭിക്കൂ. പേടിഎം യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 24 മണിക്കൂറിനുള്ളിൽ ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യുമെന്നും Paytm Payments Bank Limited (PPBL) അഥവാ പിപിബിഎൽ പറഞ്ഞു.

2022 ഡിസംബറിൽ 1,726.94 ദശലക്ഷത്തിലധികം ഇടപാടുകളോടെ തുടർച്ചയായി 19 മാസക്കാലം ഏറ്റവും വലിയ യുപിഐ ഗുണഭോക്തൃ സേവനമായി Paytm മാറിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ പ്രധാന ബാങ്കുകളെക്കാളും ഇത് മുന്നിലാണ്.  NPCI-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 386.50 ദശലക്ഷം രജിസ്‌റ്റർ ചെയ്‌ത ഇടപാടുകളുള്ള ബാങ്കാണിത്. 

Nisana Nazeer
Digit.in
Logo
Digit.in
Logo