50 കോടി രൂപയിലധികം തിയേറ്റർ കളക്ഷൻ നേടിയ ആക്ഷൻ ത്രില്ലറാണ് ചിത്രം
തമിഴ് നിയോ-നോയർ ആക്ഷൻ ത്രില്ലർ ചിത്രം 'പത്ത് തല' (Pathu Thala)യുടെ ഒടിടിയിലെത്തി. സിലമ്പരസൻ എന്ന ചിമ്പു മാസ് പ്രകടനം കാഴ്ചവച്ച ചിത്രം മാർച്ച് 23നായിരുന്നു തിയേറ്ററിൽ റിലീസ് ചെയ്തത്. പ്രേക്ഷകർ ഏറ്റെടുത്ത ആക്ഷൻ- മാസ് ചിത്രം ഏകദേശം 55 കോടി രൂപയുടെ കളക്ഷനും തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കി. ഇപ്പോഴിതാ, സിനിമ ഒട്ടും വൈകിപ്പിക്കാതെ OTT പ്രേക്ഷകർക്കായും എത്തിച്ചിരിക്കുകയാണ്. പത്ത് തല എവിടെ ഓൺലൈനായി കാണാമെന്ന് നോക്കാം…
പത്ത് തല OTTയിൽ
മഫ്തി എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കാണ് പത്ത് തല. എങ്കിലും ഒറിജിനലിനേക്കാൾ കഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് തമിഴ് ചിത്രം ഒരുക്കിയത്. അതിനാൽ തന്നെ തിയേറ്ററുകളെ ആവേശമാക്കാൻ പത്ത് തലയ്ക്ക് സാധിച്ചു. ഒബെലി എൻ കൃഷ്ണ സംവിധാനം ചെയ്ത പത്ത് തല ആമസോൺ പ്രൈമിലാണ് (Amazon Prime Video) ഡിജിറ്റൽ റിലീസിന് എത്തിയത്. ഏപ്രിൽ 26 അർധരാത്രി മുതൽ സിനിമ OTT streaming ആരംഭിച്ചു. എന്നാൽ ചിത്രം നിലവിൽ തമിഴിൽ മാത്രമാണ് കാണാനാകുന്നത്.
മലയാളിതാരം അനു സിതാരയും പത്ത് തലയുടെ ഭാഗമായിട്ടുണ്ട്. പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്‍, ടിജെ അരുണാസലം, കലയരസൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഫറൂഖ് ജെ ബാഷ പത്ത് തലയുടെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റർ പ്രവീണ്‍ കെ.എല്‍ ആണ്. എ.ആർ റഹ്മാനാണ് ആക്ഷൻ ത്രില്ലർ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.