തിയേറ്റർ റിലീസിന് മുമ്പ് Pathaanന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു!

Updated on 25-Jan-2023
HIGHLIGHTS

ഇന്ന് പത്താൻ തിയേറ്ററുകളിൽ എത്തി

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താൻ

ബോളിവുഡിനെ തിരിച്ചുകൊണ്ടുവരാൻ ഈ ആക്ഷൻ- ത്രില്ലർ ഷാരൂഖ് ഖാൻ ചിത്രത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ

റിലീസിന് മുമ്പ് പ്രശംസയിലും വിവാദത്തിലും ഒരുപോലെ പ്രചാരം നേടിയ ഷാരൂഖ് ചിത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം കിംഗ് ഖാൻ ബിഗ് സ്ക്രീനിലേക്ക് വരുന്നു എന്നതിനാൽ തന്നെ പത്താൻ (Pathaan) എന്ന ബോളിവുഡ് (Bollywood) ചിത്രത്തിനായി അങ്ങേയറ്റം ആവേശത്തിലാണ് ആരാധകർ. എന്നാൽ, സിനിമയിലെ ഗാനങ്ങളും അതിലെ ചില സീനുകളും വിവാദങ്ങൾക്കും തിരി കൊളുത്തി. 

പത്താന്റെ ഒടിടി റിലീസ്

ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട ജോഡിയായ ഷാരൂഖ് ഖാൻ- ദീപികാ പദുക്കോൺ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ. എന്നാൽ, സിനിമയുടെ തിയേറ്റർ പ്രദർശനത്തിന് വളരെ മുമ്പ് തന്നെ പത്താൻ OTT releaseനെ കുറിച്ചുള്ള വാർത്തകളും പ്രചരിക്കുകയാണ്.

അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ 50 കോടി വാരിക്കൂട്ടിയ പത്താൻ ഏത് ഒടിടിയിലാണ് എത്തുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഒപ്പം ഷാരൂഖ് ഖാന്റെ ഈ ആക്ഷൻ- ത്രില്ലർ എപ്പോഴായിരിക്കും OTT റിലീസിനായി എത്തുക എന്നത് സംബന്ധിച്ചും വാർത്തകൾ വരുന്നുണ്ട്.

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന പത്താന്റെ OTT അവകാശം (Pathaan OTT update) സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈമാണ് (Amazon Prime Video). ഈ വർഷം ഏപ്രിൽ മാസത്തിലാണ് സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുക എന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 25നായിരിക്കും പത്താൻ ഒടിടി റിലീസിന് എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ തിയേറ്റർ റിലീസ് കഴിഞ്ഞ് ഏകദേശം 2 മാസത്തോളം സിനിമയുടെ ഒടിടി എൻട്രിയ്ക്കായി കാത്തിരിക്കേണ്ടി വരും.

പത്താൻ സിനിമയുടെ അണിയറവിശേഷങ്ങൾ

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത Pathaan എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും (Shah Rukh Khan) ദീപികയ്ക്കുമൊപ്പം (Deepika Padukone) ജോൺ എബ്രഹാമും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 250 കോടി രൂപ ചെലവഴിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആദിത്യ ചോപ്രയാണ് പത്താന്റെ നിർമാതാവ്.  ഹിന്ദിയ്ക്ക് പുറമെ, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം ലഭ്യമാകും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :