pan card 2 0 know how to apply for new pan card
PAN Card 2.0 എന്ന ക്യുആർ കോഡ് ഉൾപ്പെടുന്ന പുതിയ പാൻ കാർഡിന് അപേക്ഷിച്ചോ? വേഗത്തിൽ പ്രോസസിങ്ങും, ഡിജിറ്റൽ സംവിധാനങ്ങളുമുള്ള പാൻ കാർഡ് 2.0 ശരിക്കും സുരക്ഷിതത്വമായ പാൻ കാർഡാണ്.
ഇതുവരെ ഉപയോഗിച്ചിരുന്ന പാൻ കാർഡിന്റെ നവീകരിച്ച പതിപ്പാണിത്. സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമായി ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും. സുരക്ഷിതമായ ക്യുആർ കോഡ് ഉൾപ്പെടുന്ന ഇ-പാൻ കാർഡുകളാണ് പാൻ 2.0 പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
ഇതിനായി നിങ്ങൾ ഇനിയും അപ്ലൈ ചെയ്തിട്ടില്ലെങ്കിൽ ഇനിയും വൈകണ്ട. ഓൺലൈനായി അപ്ലൈ ചെയ്താൽ നേരിട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസങ്ങളിലേക്ക് ഇത് സൗജന്യമായി അയച്ചു നൽകും.
ക്യുആർ കോഡ് വേഗത്തിലുള്ള പരിശോധന അനുവദിക്കുന്നു. ഇത് പേപ്പർ വർക്കുകളിലൂടെയുള്ള പിശകുകളും കുറയ്ക്കുന്നു. പേര്, ജനനത്തീയതി, പാൻ നമ്പർ എന്നിവയുൾപ്പെടെ എൻക്രിപ്റ്റ് ചെയ്ത വ്യക്തിഗത വിവരങ്ങളാണ് ക്യുആർ കോഡിലുള്ളത്. ഇവ അംഗീകൃത സ്കാനിംഗ് സോഫ്റ്റ്‌വെയർ വഴി മാത്രമേ ആക്‌സസ് ചെയ്യാൻ സാധിക്കൂ. അതിനാൽ പുതിയ ഇ- പാൻ സുരക്ഷിതമായ സേവനമാണ് തരുന്നത്.
ഇതിനായി പാൻ കാർഡുകൾക്ക് അപേക്ഷ നൽകുന്ന NSDL വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക. പാൻ ഡാറ്റ അപേക്ഷിക്കുന്നതിനായി ഇനി അപ്ലൈ ചെയ്യാം. ഇതിനായി പാൻ കാർഡ് നമ്പറും, ആധാർ നമ്പറും, ജനനത്തീയതിയും ടൈപ്പ് ചെയ്ത് നൽകാം.
GST വിവരങ്ങൾ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം നൽകുക. ഇതിന് ശേഷം ഒടിപി വേരിഫിക്കേഷൻ നടത്താം. ഇ മെയിൽ വഴിയോ എസ്എംഎസ് വഴിയോ OTP ലഭ്യമാക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം. ഈ ഓപ്ഷൻ എടുത്താൽ 6 അക്ക ഒടിപി നമ്പർ ലഭിക്കുന്നതാണ്. NSDL സൈറ്റിൽ ഒടിപി നമ്പർ നൽകാം.
ഇതിന് ശേഷം accept the terms and conditions അക്സെപ്റ്റ് ചെയ്യാം. ശേഷം പണമടച്ച് പാനിനായി അപേക്ഷിക്കാം. വെറും 30 ദിവസങ്ങൾക്ക് മുമ്പാണ് നിങ്ങൾ സാധാരണ പാൻ കാർഡ് എടുത്തതെങ്കിൽ പണമടയ്ക്കേണ്ടതില്ല.
ആധാർ കാർഡ് ഇല്ലാത്തവർക്കും, KYC വേരിഫിക്കേഷൻ വേഗത്തിലാക്കാനും ഈ പുതിയ പാൻ കാർഡ് പ്രയോജനപ്പെടും.
Also Read: Aadhaar Card Name Change: പേരിൽ മാറ്റം വരുത്താൻ ഇനി വലിയ പണിയില്ല, Easy ആയി Online അപ്ലൈ ചെയ്യാം