Aadhaar Linking; ഫെബ്രുവരിയിലെ കണക്ക് പുറത്തുവിട്ടു

Updated on 03-Apr-2023
HIGHLIGHTS

ജനുവരിയിൽ 56.7 ലക്ഷം പേരാണ് മൊബൈൽ നമ്പർ രജിസ്‌റ്റർ ചെയ്തത്

90 കോടി മൊബൈൽ നമ്പറുകൾ അവരുടെ യുണീക് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്

ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് ലിങ്കിംഗ് ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാം

ഫെബ്രുവരിയിൽ മാത്രം ആധാറു (Aadhaar)മായി ബന്ധിപ്പിച്ചത്  1 കോടിയിലധികം മൊബൈൽ നമ്പറുകൾ. റെക്കോർഡ് എണ്ണമാണിതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI)  പ്രസ്താവനയിൽ പറയുന്നു. യുഐഡിഎഐ (UIDAI)യുടെ കണക്കനുസരിച്ച് ജനുവരിയിൽ 56.7 ലക്ഷം പേരാണ് മൊബൈൽ നമ്പർ രജിസ്‌റ്റർ ചെയ്തതെങ്കിൽ ഫെബ്രുവരിയിൽ ഇത് 93 ശതമാനമായി ഉയർന്നു . പാൻ ആധാറു(Aadhaar)മായി ബന്ധിപ്പിക്കുന്ന സമയ പരിധി നീട്ടിയതും എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. 

90 കോടി ആധാർ കാർഡുകൾ അവരുടെ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചു

ഇതുവരെ ഏകദേശം 90 കോടി ആധാർ (Aadhaar) ഉടമകൾ അവരുടെ മൊബൈൽ നമ്പറുകൾ അവരുടെ യുണീക് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സർക്കാർ, ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കാൻ ആധാർ (Aadhaar) നിർബന്ധമായും മൊബൈൽ നമ്പരുമായി ബന്ധിപ്പിക്കണം.

ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് ലിങ്ക് ചെയ്യാം

ജൂൺ 14 വരെ സൗജന്യമായി ആധാർ (Aadhaar) കാർഡ് വിശദാംശങ്ങൾ  ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 1700-ലധികം പദ്ധതികൾക്ക് ആധാർ (Aadhaar) ആവശ്യമാണ്. ഫെബ്രുവരിയിൽ മാത്രം   226.29 കോടി ആധാർ ഓതന്റിക്കേഷൻ ഇടപാടുകളാണ് നടന്നതെന്ന് യുഐഡിഐ (UIDAI) യുടെ കണക്കുകളിൽ പറയുന്നു.

2023 ഫെബ്രുവരി വരെ മൊത്തം 9,255.57 കോടി ആധാർ (Aadhaar) ഇടപാടുകൾ യുഐഡിഎഐ(UIDAI) രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ 26.79 കോടിയിലധികം ഇ-കെവൈസി ഇടപാടുകളും ആധാർ വഴി നടന്നിട്ടുണ്ട്.

Connect On :