ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു എന്നിവരാണ് പ്രധാന താരങ്ങൾ
ബേപ്പൂർ സുൽത്താന്റെ വിശ്വവിഖ്യാതമായ ചെറുകഥ 'നീലവെളിച്ച'ത്തെ ഈ അടുത്തിടെ ഒരിക്കൽ കൂടി തിരശ്ശീലയിൽ എത്തിച്ചിരുന്നു. 1964-ൽ പുറത്തിറങ്ങിയ ഭാർഗവി നിലയം ചിത്രത്തിന് ശേഷം ബഷീറിന്റെ ചെറുകഥയെ, നീലവെളിച്ചം എന്ന അതേ പേരിലാണ് ആഷിഖ് അബുവും കൂട്ടരും വെള്ളിത്തിരയിലേക്ക് പകർത്തിയത്. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഭാഗമാകുന്നുണ്ട്.
Neelavelicham കൂടുതൽ അറിയാൻ…
ആഷിക് അബുവിന്റെ നീലവെളിച്ചം ആവിഷ്കരിച്ചിരിക്കുന്നതിലും, ടൊവിനോ ഉൾപ്പെടുന്ന താരങ്ങളുടെ പ്രകടനത്തിലുമെല്ലാം പ്രശംസ നേടി. സിനിമ ആധുനിക കാലഘട്ടത്തിന് ഇണങ്ങുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്നും ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു.
ഗിരീഷ് ഗംഗാധരന്റെ മനോഹരമായ ഫ്രെയിമുകളും, വി സാജന്റെ എഡിറ്റിങ്ങും പ്രത്യേക പരാമർശം നേടി. ബിജിബാൽ, റെക്സ് വിജയൻ എന്നിവരാണ് നീലവെളിച്ചത്തിന്റെ റീറെക്കോഡിങ് നിർവഹിച്ചത്. ആഷിക് അബു, റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
OTTയിൽ നീലവെളിച്ചം
തിയേറ്ററിൽ പ്രതീക്ഷിച്ചത്ര ഓളമുണ്ടാക്കാൻ ആഷിക് അബുവിന്റെ നീലവെളിച്ചത്തിന് സാധിച്ചിട്ടില്ല. എങ്കിലും, തിയേറ്ററിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ഒടിടിയിലേക്ക് വരുമ്പോൾ കാര്യമായ സ്വീകര്യത ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഹൊറർ-ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രത്തിന്റെ മേക്കിങ്ങിനും മറ്റും OTT Releaseൽ പ്രശംസ നേടിയേക്കാം. Amazon Prime Videoയിലാണ് നീലവെളിച്ചം റിലീസ് ചെയ്തിരിക്കുന്നത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.