8 ജിബിയുടെ റാംമ്മിൽ ഒപ്പോയുടെ ഫൈൻഡ് X കൂടാതെ X ലംബോർഗിനി എഡിഷൻ പുറത്തിറക്കി

Updated on 20-Jun-2018
HIGHLIGHTS

പുതിയ സ്റ്റൈലിഷ് രൂപകല്പനയിൽ ഒപ്പോയുടെ ഫൈൻഡ് X മോഡലുകൾ എത്തി

 

ഒപ്പോയുടെ പുതിയ രണ്ടു മോഡലുകൾ ലോകവിപണിയിൽ പുറത്തിറക്കി .ഓപ്പോ ഫൈൻഡ് X കൂടാതെ ഫൈൻഡ് X ലംബോർഗിനി എഡിഷൻ എന്നി മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .രൂപകല്പനയിൽ ഒരുപാടു മാറ്റങ്ങൾ ഇത്തവണ ഒപ്പോ വരുത്തിയിരിക്കുന്നു .ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ 1 ലക്ഷം രൂപയ്ക്ക് മുകളിൽ വരും ഇതിന്റെ വില .ഇതിന്റെ ലംബോർഗിനി സ്പെഷ്യൽ എഡിഷനു ആണ് ലക്ഷത്തിനു മുകളിൽ വിലവരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ മനസ്സിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ OLED  ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .വലിയ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . 93.8 സ്ക്രീൻ ബോഡി റെഷിയോയിലാണ് ഇത് പുറത്തിറങ്ങുന്നത് .കീ മോഡലുകളുടെ പ്രധാന ആകർഷണം ഈ ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്ന സവിശേഷതകളാണ് .

പെർഫോമസിന്റെ കാര്യത്തിൽ ഈ സ്മാർട്ട് ഫോണുകൾ മികച്ചു തന്നെ നിൽക്കും  പറയേണ്ടിയിരിക്കുന്നു .കാരണം ഒപ്പോയുടെ ഈ മോഡലുകൾക്ക് 8 ജിബിയുടെ റാം ആണ് നൽകിയിരിക്കുന്നത് .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ സ്പെഷ്യൽ എഡിഷനായ ലംബോർഗിനി 8 ജിബിയുടെ റാംമ്മിലും 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പ്രവർത്തിക്കുന്നത് .

ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്ന ഫോണുകളാണ് .അതും സെൽഫി ക്യാമറകൾക്കാണ് ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ കൂടുതൽ പ്രാധാന്യം നൽകുന്നത് .എന്നാൽ ഒപ്പോയുടെ ഫൈൻഡ് X മോഡലുകൾക്ക് 16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .

3ഡി ക്യാമറകൾ ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .അതുപോലെതന്നെ പുതിയ ടെക്നോളജിയിലുള്ള ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .സൂപ്പർ  VOOC ചാർജിങ് ഇതിന്റെ മറ്റൊരു സവിശേഷതയാണ് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ  3,730mAh  ന്റെ കൂടാതെ 3,400mAh ന്റെ ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ചാർജിങ് ബാറ്ററിയാണ് കാഴ്ചവെക്കുന്നത് .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലെ ഓൺലൈൻ ഷോപ്പുകളിൽ എത്തുമെന്നാണ് കരുതുന്നത് .എന്നാൽ ഈ മോഡലുകൾ വിലകൂടിയ സ്മാർട്ട് ഫോണുകളാണ് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  £999 മുതൽ £1,699വരെയാണ് ലോകവിപണിയിൽ വിലവരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം Rs 89,500 രൂപമുതൽ Rs 152,281 ലക്ഷം രൂപവരെ വരും എന്നാണ് സൂചനകൾ .ഓപ്പോ ഫൈൻഡ് X ലംബോർഗിനി മോഡലുകൾക്കാണ് 1 ലക്ഷത്തിനു മുകളിൽ വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :