പുതിയ 5.5 ഇഞ്ച് സെൽഫി ഫോണുമായി ഓപ്പോ വിപണിയിൽ

പുതിയ 5.5 ഇഞ്ച് സെൽഫി ഫോണുമായി ഓപ്പോ വിപണിയിൽ
HIGHLIGHTS

16 മെഗാപിക്സൽ, എഫ് / 2.0 അപർച്ചർ സെൽഫിഷൂട്ടറുമായി ഓപ്പോ A77

സെൽഫി കേന്ദ്രീകൃത  സ്മാർട്ട്ഫോണുകളുടെ തുടർച്ചയായ വിജയത്തെത്തുടർന്നു  സെൽഫി ക്യാമറയ്ക്കു പ്രാധാന്യം നൽകുന്ന മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഓപ്പോ പുറത്തിറക്കി.ഓപ്പോ A77 എന്ന പുതിയ ഫോണാണ് സെൽഫി പ്രേമികളുടെ മനം കവരാൻ പുതുതായി വിപണിയിലെത്തിയിരിക്കുന്നത്.

വിരലടയാള സ്കാനർ ഉൾപ്പെടുത്തിയെത്തുന്ന പുതിയ ഫോണിന്  1920 x 1080 പിക്സൽ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയാണുള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ  ഒക്ടാ കോർ മീഡിയടെക് പ്രോസസർ കരുത്ത് പകരുന്ന ഫോണിന്റെ സംഭരണ ശേഷി.

ഓപ്പോ A77 ഫോണിന് 1/3 ഇഞ്ച് സെൻസറോട് കൂടിയ ഒരു  13 മെഗാപിക്സൽ പിൻ ക്യാമറയാണുള്ളത് എഫ് / 2.2 അപർച്ചർ നൽകുന്ന ഈ ക്യാമറയ്ക്ക്  ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് സൗകര്യവുമുണ്ട്.  16 എംപി സെൽഫി ക്യാമറ  എഫ് / 2.0 അപർച്ചർ നൽകുന്നു. 

3200 എം.എ .എച്ച്  ബാറ്ററിയോടു കൂടിയ, 10990  ന്യൂ തായ്‌വാൻ ഡോളർ  (NT$) വിലവരുന്ന  (ഏകദേശം  23500 രൂപ)  ഫോൺ ആൻഡ്രോയിഡ് 6.0 മാഷ്മലോ പതിപ്പിലാണ്  പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ കണക്റ്റിവിറ്റി , VoLTE  തുടങ്ങിയ സൗകര്യങ്ങൾ  ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ  ഫോണിനുണ്ട് 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo