ഒപ്പോയുടെ ഈ മൂന്ന് സ്മാർട്ട് ഫോണുകളുടെ വില ഇതാ കുറച്ചിരിക്കുന്നു

Updated on 10-May-2023
HIGHLIGHTS

ഒപ്പോയുടെ ഈ മൂന്ന് സ്മാർട്ട് ഫോണുകളുടെ വില ഇതാ കുറച്ചിരിക്കുന്നു

Oppo F21 Pro, Oppo A55 കൂടാതെ Oppo A77 ഫോണുകളുടെ വിലയാണ് കുറച്ചത്

ഇന്ത്യൻ വിപണിയിൽ ഇതാ ഒപ്പോയുടെ സ്മാർട്ട് ഫോണുകളുടെ വില കുറച്ചിരിക്കുന്നു .Oppo F21 Pro, Oppo A55 കൂടാതെ Oppo A77 എന്നി സ്മാർട്ട് ഫോണുകളുടെ വിലയാണ് ഇപ്പോൾ കുറിച്ചിരിക്കുന്നത് .Oppo F21 Pro സ്മാർട്ട് ഫോണുകൾ  21,999  രൂപ മുതലും ,Oppo A55 സ്മാർട്ട് ഫോണുകൾ 14,499 രൂപയ്ക്കും കൂടാതെ Oppo A77 സ്മാർട്ട് ഫോണുകൾ 15,999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1,000 രൂപ വരെയാണ് ഈ ഫോണുകളുടെ വില കുറച്ചിരിക്കുന്നത്‌ .

Oppo A55 സ്മാർട്ട് ഫോണുകൾ

ട്രൂ 50എംപി എഐ ക്യാമറയ്ക്ക് പുറമേ, ഓപ്പോ എ55 ട്രിപ്പിള്‍ എച്ച്ഡി ക്യാമറയില്‍ 2എംപി ബോക്കെ ഷൂട്ടറും 2എംപി മാക്രോ സ്നാപ്പറും ഉള്‍പ്പെടുന്നു. അതിലെ പ്രധാന എഐ ക്യാമറയില്‍ ഡൈനാമിക് പിക്സല്‍-ബിന്നിംഗ് സാങ്കേതികവിദ്യയുണ്ട്, അത് വളരെ കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു. മറുവശത്ത് 2എംപി ബോക്കെ ക്യാമറ ഭംഗിയുള്ള പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്തുന്നു. രാത്രിയിലും, ഓപ്പോ എ55 ബാക്ക്ലൈറ്റ് എച്ഡിആര്‍ ഉപയോഗിച്ച് ബാക്ക്ഗ്രൗണ്ട് ഡീറ്റെയില്‍സ് ഉറപ്പാക്കുന്നു.

 ഏകദേശം 30 മണിക്കൂര്‍ കോള്‍ സമയം അല്ലെങ്കില്‍ 25 മണിക്കൂര്‍ മ്യൂസിക് സ്ട്രീമിംഗ് ലഭിക്കുന്ന 5000എംഎഎച്ച് ദൈര്‍ഘ്യമേറിയ ബാറ്ററിയാണ് ഉള്ളത്. സ്മാര്‍ട്ട്ഫോണില്‍ 18 വാട്ട് ഫാസ്റ്റ് ചാര്‍ജ് സാങ്കേതികവിദ്യയുണ്ട്, ഇത് വെറും 30 മിനിറ്റിനുള്ളില്‍ ഹാന്‍ഡ്സെറ്റ് 33% വരെ ചാര്‍ജ് ചെയ്യുന്നു.

 സിസ്റ്റം ബൂസ്റ്റര്‍, ടൈം ഒപ്റ്റിമൈസര്‍, സ്റ്റോറേജ് ഒപ്റ്റിമൈസര്‍, യുഐ ഫസ്റ്റ് 3.0 എന്നീ ബൂസ്റ്റിംഗ് സവിശേഷതകളുള്ള ഓപ്പോ കളര്‍ ഒഎസ് 11.1 ആണ് ഈ സ്മാര്‍ട്ട്ഫോണിലുള്ളത്.  ഗെയിം ഫോക്കസ് മോഡ്, ബുള്ളറ്റ് സ്ക്രീന്‍ തുടങ്ങിയ ഗെയിമിംഗ് സവിശേഷതകളും, സുരക്ഷാ സവിശേഷതകളായ ലോ ബാറ്ററി എസ്എംഎസ്,  സ്വകാര്യ സുരക്ഷിതവും ആപ്പ് ലോക്കും സ്മാര്‍ട്ട്ഫോണിലുണ്ട്. 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :